തലശ്ശേരി പൊന്ന്യത്തെ ബോംബ് സ്ഫോടനം: ഒരാൾ അറസ്​റ്റിൽ

അറസ്​റ്റിലായത് സി.ഒ.ടി. നസീര്‍ വധശ്രമക്കേസിലെ മൂന്നാം പ്രതി അശ്വന്ത് തലശ്ശേരി: പൊന്ന്യം ചൂളയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്​റ്റിൽ. പൊന്ന്യം വെസ്​റ്റ്​ ചേരി പുതിയവീട്ടില്‍ കെ. അശ്വന്തിനെയാണ് (21) ശനിയാഴ്​ച തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടനും സംഘവും അറസ്​റ്റ്​ ചെയ്​തത്. സി.പി.എം വിമതനായ തലശ്ശേരിയിലെ സി.ഒ.ടി. നസീര്‍ വധശ്രമക്കേസിലെ മൂന്നാം പ്രതിയാണ് ഇയാൾ. കായ്യത്ത് റോഡിൽ വെച്ച് സി.ഒ.ടി. നസീറിനെ ബൈക്ക് ഇടിച്ചുവീഴ്ത്തിയത് അശ്വന്തായിരുന്നു. ബോംബ് നിര്‍മാണത്തിലേര്‍പ്പെട്ട സംഘത്തിലുള്ള ആളാണ്​ അശ്വന്ത് എന്ന്​ പൊലീസ് പറഞ്ഞു. സ്‌ഫോടക വസ്​തു നിരോധന നിയമ പ്രകാരമാണ് ഇയാളെ അറസ്​റ്റ്​ ചെയ്​തത്. പൊലീസ് ഇയാ​െള വിശദമായി േചാദ്യം ചെയ്​തുവരുകയാണ്. വെള്ളിയാഴ്​ച ഉച്ചക്ക് പൊന്ന്യം ചൂളയില്‍ ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമുണ്ടായത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ 28ാം പ്രതിയായിരുന്ന സി.പി.എം അഴിയൂര്‍ കല്ലോറ ബ്രാഞ്ച് കമ്മിറ്റി അംഗം രമ്യ നിവാസില്‍ എം. റമീഷ് (32), അഴിയൂരിലെ കെ.ഒ. ഹൗസില്‍ ധീരജ് എന്നിവര്‍ക്ക് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന കതിരൂരിലെ സജിലേഷ് എന്ന സജൂട്ടി (40) കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും ചികിത്സയിലുണ്ട്. അപകടനില തരണം ചെയ്​തതിന് ശേഷമാണ് ഇവരുടെ അറസ്​റ്റ് രേഖപ്പെടുത്തുകയെന്ന് കതിരൂര്‍ സി.ഐ എം. അനില്‍കുമാര്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീഷി‍​ൻെറ കൈപ്പത്തികള്‍ അറ്റുപോയി. ശസ്ത്രക്രിയക്ക് വിധേയനായ റമീഷ് അപകടനില തരണം ചെയ്​തതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. ചികിത്സയിലുള്ള ധീരജിന് കണ്ണുകള്‍ക്ക് സാരമായ പരിക്കുണ്ട്. പടം.....TLY ASWANTH പ്രതി അശ്വന്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.