കോഴിക്കോട്: വിദേശത്തുനിന്നെത്തിയ ഒമ്പതുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയ 13 പേര്‍ക്കും ഉൾപ്പെടെ ജില്ലയില്‍ 260 പേര്‍ക്കുകൂടി കോവിഡ്. 20 പേരുടെ ഉറവിടം വ്യക്തമല്ല. 218 പേർക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. കോർപറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 97 പേര്‍ക്കും ഉറവിടം അറിയാത്ത 10 പേര്‍ക്കും രോഗം ബാധിച്ചു. ചോറോട് 57 പേര്‍ക്കും താമരശ്ശേരിയില്‍ 15 പേര്‍ക്കും ആയഞ്ചേരിയില്‍ 11 പേര്‍ക്കും പോസിറ്റിവായി. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1534 ആയി. 140 പേര്‍ രോഗമുക്തി നേടി. വിദേശത്തുനിന്ന് എത്തിയവര്‍: ചങ്ങരോത്ത് സ്വദേശി (5), വാണിമേല്‍ (1), ചെക്യാട് (1), കോടഞ്ചേരി (1), പേരാമ്പ്ര (1). ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയവര്‍: ആയഞ്ചേരി (1), ചങ്ങരോത്ത് (1), കൂത്താളി (1), കോട്ടൂര്‍ (1), നരിപ്പറ്റ (2), പേരാമ്പ്ര (2), തിരുവമ്പാടി (1), മാവൂര്‍ (1), പുറമേരി (1), കോർപറേഷന്‍ (2). ഉറവിടം വ്യക്തമല്ലാത്തവര്‍: കോർപറേഷന്‍ (10), ആയഞ്ചേരി (4), കോടഞ്ചേരി (1), ചാത്തമംഗലം (1), ഉള്ള്യേരി (1), ഉണ്ണികുളം (1), പെരുമണ്ണ (1), ഫറോക്ക് (1), സമ്പര്‍ക്കം വഴി: കോഴിക്കോട് കോർപറേഷന്‍ (97 പേർ) ആരോഗ്യപ്രവര്‍ത്തകര്‍ (3 പേർ) (ബേപ്പൂര്‍, പുതിയങ്ങാടി, ഡിവിഷന്‍ 43, ഡിവിഷന്‍ 54, ഡിവിഷന്‍ 55, ഡിവിഷന്‍ 61, 62, 66, 67, ഈസ്റ്റ്ഹില്‍, പാലാഴി, കുളങ്ങരപീടിക, ഗാന്ധി റോഡ്, കൊമ്മേരി, കുറ്റിയില്‍ത്താഴം, പൊക്കുന്ന്, കിണാശ്ശേരി, ചേവായൂര്‍, കണ്ണഞ്ചേരി, അരക്കിണര്‍, വെള്ളയില്‍, മായനാട്, കല്ലായി, എരഞ്ഞിക്കല്‍, പന്നിയങ്കര, വെസ്റ്റ്ഹില്‍, അമ്പലക്കോത്ത്, നടക്കാവ്, തോപ്പയില്‍, പാവങ്ങാട്, കോന്നാട്, ബി.ജി. റോഡ്, കുന്നുമ്മല്‍, നല്ലളം, തിരുവണ്ണൂര്‍), അത്തോളി (2), ആയഞ്ചേരി (11), ചങ്ങരോത്ത് (1) ചോറോട് (57), ഏറാമല (1), കക്കോടി (7), കാക്കൂര്‍ (2), പേരാമ്പ്ര (2), കോടഞ്ചേരി (1), ചേളന്നൂര്‍ (1) കുറ്റ്യാടി (2), മണിയൂര്‍ (1), നടുവണ്ണൂര്‍ (3), നരിക്കുനി (2), നൊച്ചാട് (3), താമരശ്ശേരി (15), ഉള്ള്യേരി (1), പെരുമണ്ണ (2), വടകര (4), ഒളവണ്ണ (1), പുറമേരി (1), മാവൂര്‍ (1). രോഗമുക്തർ: കോഴിക്കോട് കോർപറേഷന്‍ -38, ഓമശ്ശേരി -8, മാവൂര്‍ -7, കൊയിലാണ്ടി -10, ബാലുശ്ശേരി -1, കടലുണ്ടി -1, മുക്കം -1, തിരുവള്ളൂര്‍ -6, പേരാമ്പ്ര -6, ചേമഞ്ചേരി -1, ചോറോട് -21, മടവൂര്‍ -2, ചെക്യാട് -3, വടകര -3, കാവിലുംപാറ -1, തിരുവമ്പാടി -1, കുന്നുമ്മല്‍ -1, ഉള്ള്യേരി -1, വില്യാപ്പള്ളി -1, നന്മണ്ട -1, ചക്കിട്ടപാറ -1, കക്കോടി -1, കോടഞ്ചേരി -1, കൂരാച്ചുണ്ട് -1, കുറ്റ്യാടി -1, അത്തോളി -1, കുന്ദമംഗലം -1, കുരുവട്ടൂര്‍ -1, പെരുമണ്ണ -1, താമരശ്ശേരി -14, നരിക്കുനി -1, വാണിമേല്‍ -2. 14,963 പേര്‍ നിരീക്ഷണത്തില്‍: പുതിയ 513 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14,963 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 88,305 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 233 പേര്‍ ഉള്‍പ്പെടെ 1431 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 293 പേര്‍ ഡിസ്ചാര്‍ജായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.