സ്​കൂൾ പാചകത്തൊഴിലാളികൾ തിരുവോണ നാളിൽ ഉപവസിക്കുന്നു​

കോഴിക്കോട്: സ്കൂൾ പാചകത്തൊഴിലാളികളുടെ വേതനം നിർത്തിവെച്ച സർക്കാറി​ൻെറ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെയും വേതന വർധനയുടെ കുടിശ്ശിക അനുവദിച്ച് ഉത്തരവിറക്കിയിട്ടും വിതരണം ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ചും സ്കൂൾ പാചകത്തൊഴിലാളി സംഘടന സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണ നാളിൽ വീടുകൾക്കു മുന്നിൽ ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 13,760 അംഗീകൃത പാചകത്തൊഴിലാളികളും 6240 സഹായികളുമാണ് കേരളത്തിലുള്ളത്. ഇവരോട് കടുത്ത മനുഷ്യാവകാശ ലംഘനമാണ് സർക്കാർ നടത്തുന്നതെന്നും ഇക്കാര്യത്തിൽ സർക്കാറി​ൻെറ അടിയന്തര ശ്രദ്ധ പതിയണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സംഘടന സംസ്ഥാന സെക്രട്ടറി ഒ. പത്മനാഭൻ, സി.കെ. ഗോപാലൻ, ടി.പി. ഐഷാബി, എം.വി. ദേവി, കെ.കെ. സന്ധ്യ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.