ലീഗി​െൻറ ആരോപണം പരാജയം മുന്നിൽ കണ്ട് -എൽ.ഡി.എഫ്

ലീഗി​ൻെറ ആരോപണം പരാജയം മുന്നിൽ കണ്ട് -എൽ.ഡി.എഫ് കൊടുവള്ളി: എൽ.ഡി.എഫ് വ്യാജരേഖയുണ്ടാക്കി വോട്ടു ചേർക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമുള്ള മുസ്​ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ പ്രസ്താവന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ ലീഗ് കാണിച്ച കൃത്രിമങ്ങൾക്കെതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചപ്പോൾ സത്യാവസ്ഥ പുറത്തുവരുമെന്ന് കണ്ടപ്പോഴുള്ള ജാള്യത മറക്കാൻ വേണ്ടിയാണെന്ന് എൽ.ഡി.എഫ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർപട്ടികയാണ് കരട് പട്ടികയായി പ്രസിദ്ധീകരിച്ചത്. ഡിവിഷ​ൻെറ പുറത്തുള്ള നൂറുകണക്കിനു വോട്ടുകൾ വിവിധ ഡിവിഷനുകളിലെ പട്ടികയിൽ സ്ഥാനം പിടിച്ചു. അതിനുപുറമെ നഗരസഭക്കുപുറത്തുനിന്ന് ധാരാളം പേരെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതിനെതിരെ എൽ.ഡി.എഫ് പരാതി നൽകിയെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. തെരഞ്ഞെടുപ്പുകാലത്ത് ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്ന രീതിയാണ് ലീഗ് എക്കാലത്തും സ്വീകരിക്കാറുള്ളതെന്നും എൽ.ഡി.എഫ്​ പറഞ്ഞു. ഒ.പി.ഐ. കോയ അധ്യക്ഷത വഹിച്ചു. കെ. ബാബ, കെ.ടി. സുനി, പി.ടി.സി. ഗഫൂർ, സി.എം. ബഷീർ, മാതോലത്ത് അബ്​ദുല്ല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.