കാലിഗ്രഫിയിൽ വിസ്മയം തീർത്ത് സന ഫാത്തിമ

ആയഞ്ചേരി: അറബി കാലിഗ്രഫിയിൽ വിസ്മയം തീർത്ത് താരമായിരിക്കുകയാണ് സന ഫാത്തിമ. ഖുർആൻ സൂക്തങ്ങളും അറബി പദങ്ങളുമായി വ്യത്യസ്തവും വൈവിധ്യവും ആകർഷണീയതയും നിറഞ്ഞ അമ്പതോളം കാലിഗ്രഫികൾ സന ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. വള്ള്യാട് ഇസ്സത്തുൽ ഇസ്​ലാം മദ്​റസ ഏഴാം തരം വിദ്യാർഥിയാണ്​ സന. കുറ്റിക്കാട്ടിൽ അഷ്റഫി​ൻെറയും സറീനയുടെയും ഇളയ മകളാണ്. മേഖലയിൽ കഴിവുള്ള പരിശീലകനെ ലഭിക്കാത്തതിലുള്ള പ്രയാസത്തിലാണ് സന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.