യോഗ്യത സർട്ടിഫിക്കറ്റ് കൂട്ടിച്ചേർക്കാം

മാഹി: ടൗൺ എംപ്ലോയ്‌മൻെറ്​ എക്സ്ചേഞ്ചിൽ പേര് രജിസ്​റ്റർ ചെയ്തവർക്ക് പുതിയ യോഗ്യത സർട്ടിഫിക്കറ്റുകൾ കൂട്ടിച്ചേർക്കാൻ എത്താം. രജിസ്ട്രേഷൻ പുതുക്കൽ, ഒറ്റത്തവണ പുതുക്കൽ എന്നിവക്കായി ആരും ഓഫിസിൽ വരേണ്ടതില്ല. പുതിയ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. എക്സ്ചേഞ്ചിൽ രജിസ്​റ്റർ ചെയ്തവരുടെ സൗകര്യത്തിന്​ 2019 മാർച്ച് മുതൽ 2020 ജൂലൈ വരെയുള്ള 17 മാസത്തെ ഗ്രേസ് പീരിയഡിൽ പുതുക്കുന്നവരുടെയും രജിസ്ട്രേഷൻ ഈ എക്സ്ചേഞ്ചിൽനിന്ന്​ തന്നെ സ്വയം പുതുക്കപ്പെടാനുള്ള ഒറ്റത്തവണ സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 04902332560-228. ഇ–മെയിൽ: aeo.mahe@nic.in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.