കരിപ്പൂർ: രക്ഷയുടെ സ്​റ്റിയറിങ്​ തിരിച്ച്​ കെ.എസ്​.ആർ.ടി.സിയും പറന്നിരുന്നു

കോഴിക്കോട്​: കൈ കാണിച്ചാൽ നിർത്താതെ, മനുഷ്യപ്പറ്റില്ലാതെ, കാലിയടിച്ച്​ പോകുന്നവരെന്ന ചീത്തപ്പേരൊക്കെ കെ.എസ്​.ആർ.ടിസിക്കുണ്ടായിരുന്നു. അതെല്ലാം പഴങ്കഥ. കോവിഡ്​ വന്നാലും വിമാനം ഇടിച്ചിറങ്ങിയാലും രക്ഷയുടെ സ്​റ്റിയറിങ്​ പിടിച്ച്​ കെ.എസ്​.ആർ.ടി.സി ജനങ്ങളോടൊപ്പമുണ്ട്​. കരിപ്പൂരിൽ വിമാനദുരന്തമുണ്ടായപ്പോൾ കാരുണ്യത്തി​ൻെറയും സഹജീവിസ്​നേഹത്തി​ൻെറയും റൺവേയിലൂടെ കെ.എസ്​.ആർ.ടി.സിയും പാഞ്ഞെത്തി. വന്ദേഭാരത്​ മിഷൻ വിമാനത്തിൽ വരുന്ന യാത്രക്കാരെ വിവിധ ദേശങ്ങളിൽ എത്തിക്കാൻ നിയോഗിക്കപ്പെട്ട കെ.എസ്​.ആർ.ടി.സി ബസുകളിലെ ജീവനക്കാരും ആഗസ്​റ്റ്​ ഏഴി​ൻെറ ദുരന്തത്തിൽ സജീവ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. അവിടെയുണ്ടായിരുന്ന ഡ്രൈവർ സത്യൻ അമാരനും മറ്റു ജീവനക്കാരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം അപകട സ്ഥലത്തേക്ക് ഓടിയെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. നടുമുറിഞ്ഞ വിമാനത്തിനുള്ളിൽ കടന്ന് പരിക്കേറ്റ അഞ്ചു​ യാത്രക്കാരെ പുറത്തെത്തിച്ചത് സത്യൻ അമാരനായിരുന്നു എന്ന്​ അധികൃതർ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി കോഴിക്കോട് യൂനിറ്റിൽനിന്നും മറ്റു സമീപ യൂനിറ്റുകളിൽനിന്നും 10 കെ.എസ്.ആർ.ടി.സി ബസുകളും കോഴിക്കോട് വിമാനത്താവളത്തിലേക്ക് എത്തിച്ചു. കോഴിക്കോട് യൂനിറ്റിൽ ഉണ്ടായിരുന്ന മുഴുവൻ ഡ്രൈവർമാരും വിവരമറിഞ്ഞ് സ്വമേധയാ ഡ്യൂട്ടിക്കെത്തി. കരിപ്പൂർ വിമാനത്താവളത്തിലെ സർവിസ് നടത്തിപ്പി​ൻെറ ചുമതലയുള്ള സോണൽ ട്രാഫിക് ​ഒാഫിസർ ജോഷി ജോണി​ൻെറ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനങ്ങൾ. ദുരന്തത്തെ തുടർന്ന്​ കരിപ്പൂരിൽ ഇറങ്ങാതെ കണ്ണൂരിൽ ഇറങ്ങിയ വിമാനങ്ങളിലെ യാത്രികരെയും യഥാസമയം നാടുകളിലെത്തിക്കാനും കെ.എസ്​.ആർ.ടി.സി സജീവമായിരുന്നു. പി. ഷംസുദ്ദീൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.