ഫൈബർ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു

മേപ്പയ്യൂർ: ചെറുവണ്ണൂർ ആവള പാണ്ടിയിൽ കാരയിൽ നടപ്പാലത്തിൽ മൂന്നുപേർ സഞ്ചരിച്ച ഫൈബർ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു. ചെറുവണ്ണൂർ ഓട്ടുവയൽ പരേതനായ രയരോത്ത് ചെക്കോട്ടി മാസ്​റ്ററുടെ മകൻ ശ്രീകുമാർ (44) ആണ് മരിച്ചത്. വെള്ളം നിറഞ്ഞ വയലിനു നടുവിലൂടെ ചങ്ങാടത്തിൽ തുഴഞ്ഞു പോകുമ്പോൾ തോടിനു കുറുകെയുള്ള പാലത്തിൽ ചങ്ങാടം ഇടിച്ചുമറിയുകയായിരുന്നു. ഈ സമയം, ശ്രീകുമാറി​ൻെറ തല പാലത്തി​ൻെറ കൾവർട്ടിൽ ഇടിക്കുകയും യുവാവ് വെള്ളത്തിൽ താഴ്ന്നുപോവുകയുമായിരുന്നു. ശ്രീകുമാറി​ൻെറ കൂടെയുണ്ടായിരുന്ന രണ്ടുപേർ ചങ്ങാടത്തിൽനിന്ന്​ ചാടി രക്ഷപ്പെടുകയായിരുന്നു. പേരാമ്പ്ര ഫയർഫോഴ്സ് യൂനിറ്റും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പെരിഞ്ചേരിക്കടവിൽ നിന്നെത്തിയ മുങ്ങൽ വിദഗ്​ധൻ ഷിജിൽ ലാൽ തിരച്ചിലിന് സഹായിച്ചു. മൃതദേഹം പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.