കാണാതായ തളിപ്പറമ്പ് സ്വദേശിയുടെ മൃതദേഹം പുഴയിൽ

പഴയങ്ങാടി: തളിപ്പറമ്പ് കൂവേരിയിൽനിന്ന്​ കാണാതായ തേരണ്ടിക്കടവ് സ്വദേശി കെ.വി. ബാബുവിൻെറ (52) മൃതദേഹം മാട്ടൂൽ സെൻട്രലിലെ പുഴയിൽ കരക്കടിഞ്ഞ നിലയിൽ ശനിയാഴ്​ച രാവിലെ കണ്ടെത്തി. അഞ്ചു ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം ബാബുവിൻെറ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പൂവത്ത് തയ്യൽ കട നടത്തുന്ന ബാബുവിനെ രണ്ടാം തീയതി മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിനായി തളിപ്പറമ്പ് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പഴയങ്ങാടി പൊലീസ് സ്​റ്റേഷൻ പരിധിയിലെ മാട്ടൂൽ പുഴയിൽ അജ്ഞാത മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ചപ്പാരപ്പടവ് പുഴയിൽ നിന്ന് മാട്ടൂൽ പുഴയിലേക്ക് ഒഴുകിയെത്തിയതാണെന്നാണ് നിഗമനം. പഴയങ്ങാടി എസ്.ഐ ഇ.ജയചന്ദ്രൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി ഇൻക്വസ്​റ്റ്​ നടത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ്‌ ആശുപത്രിയിലേക്ക് മാറ്റി. പരേതനായ ഗോപാലൻ-കെ.വി മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: പി.ശൈലജ . മക്കൾ: അതുൽ, ദിൽന. മരുമകൻ: ബിജു. സഹോദരങ്ങൾ: ഗണേശൻ, ബാലൻ, രതീഷൻ, പരേതരായ വിനു, വിജയൻ. babu TLP puzha death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.