കോവിഡ്​ പരിശോധന നടത്തി

കൊടിയത്തൂർ: പഞ്ചായത്തി​ൻെറയും ആരോഗ്യ വകുപ്പി​ൻെറയും നേതൃത്വത്തിൽ ചെറുവാടി പ്രദേശത്തെ ക്വാറൻറീനിൽ കഴിയുന്നവർ, അവരുടെ കുടുംബാംഗങ്ങൾ, ആർ.ആർ.ടി അംഗങ്ങൾ, കച്ചവടക്കാർ, ജനപ്രതിനിധികൾ എന്നിവർക്ക് ആർ.ടി.പി.സി.ആർ ടെസ്​റ്റ്​ നടത്തി. പഞ്ചായത്ത് പ്രസിഡൻറ്​ സി.ടി.സി. അബ്​ദുല്ല, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ, മെംബർ കെ.വി. അബ്​ദുറഹിമാൻ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. നൗഷാദ്, ഡോ. ജ്യോതി, ഹെൽത്ത് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, പ്രജീഷ്, ദീപിക, അഖില, സഹദ്, ഷെറിൻ ശ്യാം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.