അഗസ്​തൻമുഴി-തൊണ്ടിമ്മൽ റോഡിൽ മരം വീണു; കടയും വൈദ്യുതി തൂണും തകർന്നു

* Must തിരുവമ്പാടി: അഗസ്ത്യമുഴി-തൊണ്ടിമ്മൽ-തിരുവമ്പാടി റോഡരികിലെ മരം വീണ് കടയും വൈദ്യുതിത്തൂണും തകർന്നു. തൊണ്ടിമ്മൽ സ്‌കൂളിനു സമീപം കുയിൽതൊടികയിൽ അയ്യപ്പ​ൻെറ കടയ്ക്ക് മുകളിലേക്കാണ് ബുധനാഴ്ച വൈകീട്ട്​ കാറ്റിൽ മരം വീണത്. ഈ സമയം അയ്യപ്പൻ മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്. മരം വീഴുന്നതു കണ്ട് പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. മുക്കത്തുനിന്ന് അഗ്​നിശമന സേന എത്തിയാണ് മരം മുറിച്ചുമാറ്റിയത്. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. റോഡ് വീതി കൂട്ടുന്നതി​ൻെറ ഭാഗമായി മുറിക്കാനിരുന്ന മരമാണ് വീണത്. മരത്തി​ൻെറ ചുവട്ടിലെ മണ്ണ് മാറ്റിയ നിലയിലായിരുന്നു. മരം മുറിക്കാൻ കരാറെടുത്തവർ യഥാസമയം പ്രവൃത്തി പൂർത്തീകരിക്കാത്തതാണ് അപകടകാരണം. നവീകരണം നടക്കുന്ന അഗസ്ത്യൻമുഴി-തിരുവമ്പാടി റോഡിൽ അപകടഭീഷണിയായി നിൽക്കുന്ന മരങ്ങൾ വേറെയുമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.