അവാർഡ്ദാനവും കരിയർ ശിൽപശാലയും

കൊടിയത്തൂർ: പന്നിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന കരിയർ ഹബ് പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ ആദ്യ ബാച്ചിലെ വിദ്യാർഥികളെ ആദരിച്ചു. ഉന്നത പഠനവുമായി ബന്ധപ്പെട്ട കരിയർ ശിൽപശാലയും സംഘടിപ്പിച്ചു. കോടഞ്ചേരി ഗവ. കോളജ് അധ്യാപകൻ ഡോക്ടർ ഒ.സി. അബ്​ദുൽ കരീം ഉദ്‌ഘാടനം ചെയ്തു. പി.കെ. ഷമീം, പി.എ. ആശിഖ്, പി.കെ. ശബീബ്, എൻ.കെ. മുനീർ എന്നിവർ കരിയർ സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകി. 30 വിദ്യാർഥികളാണ് ഓൺലൈൻ ശിൽപശാലയിൽ പങ്കെടുത്തത്. ഹുസൈൻ, റഷീദ് നസീബ്, അനീബ്, നഹീം, സബീൽ തുടങ്ങിയവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.