ഓമശ്ശേരിയിൽ കോവിഡ്​ ചികിത്സ കേന്ദ്രം ഒരുങ്ങി

ഓമശ്ശേരി: രോഗികളെ സ്വീകരിക്കാൻ ഓമശ്ശേരി കോവിഡ്​ പ്രാഥമിക ചികിത്സ കേന്ദ്രം ഒരുങ്ങി. വേനപ്പാറയിലെ ശാന്തി കോളജ് ഓഫ് നഴ്സിങ്​ വനിത ഹോസ്​റ്റലിലാണ് ചികിത്സ കേന്ദ്രം സജ്ജീകരിച്ചത്. നേരത്തേ ഇവിടെ ക്വാറൻറീൻ സൻെററായിരുന്നു. 150ഓളം രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്​. രോഗികൾക്കായുള്ള എല്ലാവിധ ഒരുക്കവും ഇവിടെ പൂർത്തിയായി. പഞ്ചായത്തിനാണ് സൻെററി​ൻെറ നടത്തിപ്പ്​ ചുമതല. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലാണ് ചികിത്സ വിഭാഗം. ഓമശ്ശേരിയിലെ സന്നദ്ധ സംഘടനകൾ ചികിത്സ കേന്ദ്രത്തി​ന്​ സഹായവുമായി രംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.