മുസ്​ലിം ലീഗിന് പാർട്ടിയെക്കാൾവിശ്വാസം കോൺഗ്രസിനെ -ഐ.എൻ.എൽ

കൊടുവള്ളി: മുസ്​ലിം ലീഗിന് സ്വന്തം പാർട്ടിയെക്കാൾ വിശ്വാസം കോൺഗ്രസിനെയാണെന്ന് ഐ.എൻ.എൽ കൊടുവള്ളി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇബ്രാഹിം സുലൈമാൻ സേട്ടി​ൻെറ നിലപാടുകൾക്കെതിരെ നിന്നവർക്ക് കാലം നൽകിയ തിരിച്ചടിയാണിതെന്നും യോഗം ചൂണ്ടിക്കാട്ടി. സി.പി. അബ്​ദുല്ലക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സി.പി. നാസർകോയ തങ്ങൾ, എം.എസ്. മുഹമ്മദ്‌, വഹാബ് മണ്ണിൽക്കടവ്, കരീം പുതുപ്പാടി, കെ.പി. മുഹമ്മദ്, ഒ.പി. റസാഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.