ഓമശ്ശേരി: പന്നികൾ കൂട്ടത്തോടെ എത്തി കർഷകരുടെ വിളകൾ നശിപ്പിക്കുന്നത് തുടരുന്നു. പഞ്ചായത്തിലെ ഭൂരിപക്ഷം സ്ഥലങ്ങളിലും പന്നിശല്യം ഉണ്ട്. ബുധനാഴ്ച വേനപ്പാറയിൽ പി.വി. ഹുസൈൻ മാസ്റ്ററുടെ കപ്പ, ചേന, ചേമ്പ് തുടങ്ങിയവയാണ് പന്നികൾ കൂട്ടത്തോടെയെത്തി നശിപ്പിച്ചത്. മഴ പന്നികൾക്കു കൂട്ടമായെത്താൻ സൗകര്യമാണ്. കർഷകരുടെ ഉപദ്രവം ഉണ്ടാവുകയില്ല. കൃഷികൾ വിളവെടുക്കാൻ പ്രായത്തിൽ വളർന്നപ്പോഴാണ് പന്നിശല്യം രൂക്ഷമായത്. ഇത് കർഷകരെ ഏറെ വേദനിപ്പിക്കുന്നു. പന്നിയെ വെടിവെച്ചുകൊല്ലാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.