മന്ത്രവാദ ചികിത്സക്കെതിരെ നാട്ടുകാരുടെ പരാതി

ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്ത് ബസാറിനും ഈങ്ങാപ്പുഴക്കുമിടയിലുള്ള പ്രദേശത്തെ ഒരു വീട്ടില്‍ മന്ത്രവാദ ചികിത്സ നടത്തുന്നത് ശല്യമാകുന്നതായും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും നാട്ടുകാര്‍ കലക്ടര്‍, താമരശ്ശേരി തഹസില്‍ദാര്‍, പഞ്ചായത്ത് പ്രസിഡൻറ്​, സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി. മന്ത്രവാദ ചടങ്ങുകള്‍ക്കായി ഇതരസംസ്ഥാനങ്ങളില്‍നിന്നും വിവിധ ജില്ലകളില്‍ നിന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കണ്ടെയ്ന്‍മൻെറ്​ സോണുകളില്‍നിന്നുപോലും നിരവധിപേരെത്തുന്നത് കോവിഡ് വ്യാപനത്തിന്​ ഇടയാക്കുമെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.