ഷോപ്പിങ്​ മാള്‍ നിര്‍മാണം ഭരണസമിതി അറിഞ്ഞിട്ടില്ല; അനുമതിയുമില്ല -എല്‍.ഡി.എഫ്

. ---റിപ്പീറ്റ് -- അപ്‌ഡേറ്റഡ് താമരശ്ശേരി: പഞ്ചായത്ത് കോടികള്‍ ​െചലവഴിച്ച് നിർമിക്കുന്ന ഷോപ്പിങ്​ മാളി​ൻെറ തറക്കല്ലിടല്‍ പരിപാടി ഭരണസമിതി തീരുമാനിച്ചിട്ടില്ലെന്നും മാളി​ൻെറ നിർമാണത്തിന് ആവശ്യമായ സാങ്കേതിക അനുമതി ലഭിച്ചിട്ടില്ലെന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. പ്രാഥമിക നടപടികൾപോലും പൂര്‍ത്തിയാവാതെയാണ് തറക്കല്ലിടല്‍ പ്രഹസനം നടക്കുന്നത്​. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് യു.ഡി.എഫ് ശ്രമം. എം.എല്‍.എയുടെ ശ്രമഫലമായി കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് താമരശ്ശേരി ടൗണിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമായത്. എന്നാല്‍, ടൗണി​ൻെറ ഹൃദയഭാഗത്ത് ഷോപ്പിങ്​ മാള്‍ ഉയരുന്നതോടെ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ദേശീയപാതയില്‍ തുടര്‍ച്ചയായ ഗതാഗതസ്തംഭനത്തിന് ഇടയാക്കുകയും ചെയ്യും. മാള്‍ നിർമാണത്തിന് പകരം പഴയ ബസ്​സ്​റ്റാൻഡ്​ നവീകരിച്ച് പാര്‍ക്കിങ്​ സൗകര്യവും ടാക്സി സ്​റ്റാൻഡും ശൗചാലയവും സജ്ജീകരിക്കുകയും ചുങ്കത്ത് ബസ്​ സ്​റ്റാൻഡ്​ നിർമിക്കുകയുമാണ് വേണ്ടതെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.