കിടക്കവിരികൾ നൽകി സ്കൗട്സ്​ ആൻഡ്​ ഗൈഡ്സ്

മേപ്പയൂർ: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്​കൗട്സ്​ ആൻഡ് ഗൈഡ്സ് വിഭാഗം മേപ്പയൂരിൽ ത​ുടങ്ങുന്ന കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക്​ കിടക്കവിരികൾ സമാഹരിച്ച് നൽകി. മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സുഭാഷ്കുമാർ ആവട്ടാട്ടി​ൻെറ സാന്നിധ്യത്തിൽ മേലടി ലോക്കൽ അസോസിയേഷൻ ഭാരവാഹികളായ പി. പങ്കജാക്ഷൻ, കെ. പ്രവീൺകുമാർ എന്നിവർ സ്കൗട്സ്​, ഗൈഡുകളായ അഭിനന്ദ് കൃഷ്ണ, ദിലാര എന്നിവരിൽനിന്ന്​ കിടക്കവിരികൾ ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.