ചീടിക്കുഴിയിൽ ശക്തമായ ചുഴലിക്കാറ്റ്, മരം മുറിഞ്ഞുവീണ് വൈദ്യുതി തൂണുകൾ തകർന്നു

ബാലുശ്ശേരി: ശക്തമായ ചുഴലിക്കാറ്റിൽ തലയാട് കാക്കണഞ്ചേരി ഭാഗത്ത് നാശം. ചൊവ്വാഴ്ച രാത്രിയോടെയുണ്ടായ ചുഴലിക്കാറ്റിൽ തലയാട് കാക്കണഞ്ചേരി ആദിവാസി കോളനി ഭാഗത്ത് വൈദ്യുതി ലൈനിലേക്ക് മരം വീണ് വൈദ്യുതി തൂണുകൾ തകർന്നു. ചീടിക്കുഴിയിൽനിന്ന്​ മലമുകളിലെ കാക്കണഞ്ചേരി ആദിവാസി കോളനിയിലേക്കുള്ള എ​ട്ടോളം വൈദ്യുതി തൂണുകളാണ് ഒടിഞ്ഞത്. ഒട്ടേറെ മരങ്ങൾ വീണിട്ടുണ്ട്. കെ.എസ്​.ഇ.ബി ജീവനക്കാർ മരം മുറിച്ചുമാറ്റി തകർന്ന പോസ്​റ്റുകൾ മാറ്റിസ്ഥാപിച്ചുവരുകയാണ്. വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനാൽ പ്രദേശം ബുധനാഴ്​ചയും ഇരുട്ടിൽതന്നെയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.