ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്​ടം, വീടുകൾ തകർന്നു

നാദാപുരം: കനത്ത മഴയോടൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശം. മരങ്ങൾ കടപുഴകിയും മുറിഞ്ഞുവീണും വീടുകൾ തകരുകയും വൈദ്യുതിബന്ധം താറുമാറാവുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെയോടെയാണ് കാറ്റ് ആഞ്ഞുവീശിയത്. കല്ലാച്ചി സംസ്ഥാന പാതയിൽ കെട്ടിടത്തി​ൻെറ ഷീറ്റുകൾ കാറ്റിൽ തകർന്ന് വൈദ്യുതി ലൈനുകൾക്ക് മുകളിൽ വീണത് പരിഭ്രാന്തിക്കിടയാക്കി. ചേലക്കാടുനിന്നെത്തിയ ഫയർഫോഴ്സ് ഷീറ്റുകൾ നീക്കി അപകടം ഒഴിവാക്കി. പുറമേരി പഞ്ചായത്തിൽ രണ്ടാം വാർഡിൽ പുത്തലത്താങ്കണ്ടി താഴക്കുനി വാസുവി​ൻെറ വീടിനു മുകളിൽ തെങ്ങ് വീണ് വീടിന് നാശം സംഭവിച്ചു. വാണിമേൽ കാപ്പുമ്മലെ ചാലിൽ ശാരദയുടെ വീടിനു മുകളിൽ തെങ്ങ് വീണ് മേൽക്കൂര തകർന്നു. പരപ്പുപാറ കെ.എസ്.ഇ.ബി ഓഫിസിനു മുകളിൽ മരം വീണു. പച്ചപ്പാലം പി.പി. ചന്ദ്രൻ, അശോകൻ എന്നിവരുടെ വീടിനു മുകളിൽ മരം വീണു. കരുകുളത്ത് അരക്കണ്ടി ചിരുതയുടെ വീട് തകർന്നു. കുറ്റിപ്പുറം എൽ.പി സ്കൂളിനു മുകളിൽ കവുങ്ങ് വീണ് ഓടുകൾ തകർന്നു. മനോളി അബൂബക്കറി​ൻെറ വീടിനു മുകളിൽ മരം വീണു. ചേലക്കാട് ഭാഗത്ത് വൈദ്യുതി പോസ്​റ്റുകൾ തകർന്നു. വളയം പഞ്ചായത്തിൽ മാരാങ്കണ്ടി സി.കെ. ബാല​ൻെറ വീടിനു മുകളിൽ മുരിക്ക് വീണു. ചാത്തോത്ത് സതീശ​ൻെറ വീടിനു മുകളിൽ പ്ലാവ് വീണു. ശുചിമുറി, അടുക്കള, മേൽക്കൂര എന്നിവ തകർന്നു. മാരാങ്കണ്ടി കാരത്തറ താഴെക്കുനി റോഡിൽ തേക്ക​്​ വീണ് രണ്ട് വൈദ്യുതി തൂണുകൾ തകർന്നു. ചാത്തോത്ത് കല്ലുംപുറത്ത് രാജ​ൻെറ വീടിനു മുകളിൽ മരം വീണ് കേടുപാട് സംഭവിച്ചു. മാവുള്ള പറമ്പത്ത് സുധീഷി​ൻെറ നിരവധി വാഴകൾ കാറ്റിൽ നശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.