പള്ളിനിര്‍മിക്കാനും പ്രധാനമന്ത്രി നേതൃത്വം കൊടുക്കണം-ജനതാദള്‍(എസ്)

വടകര: രാമക്ഷേത്രത്തി‍ൻെറ ഭൂമി പൂജക്ക് നേതൃത്വം കൊടുക്കുന്ന പ്രധാനമന്ത്രി പളളി നിര്‍മിക്കാനും മുന്‍പന്തിയിലുണ്ടാവണമെന്ന് ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡൻറ്​ സി.കെ. നാണു എം.എല്‍.എ. മതേതരത്വത്തെ സംരക്ഷിക്കാനും ന്യൂനപക്ഷത്തിന് മുറിവേല്‍ക്കാതിരിക്കാനും രാജ്യത്തെ ഭരണകൂടത്തിന് ബാധ്യതയുണ്ട്. വടകരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റു, ഇന്ത്യയെപ്പോലൊരു ദരിദ്ര രാഷ്​ട്രം ഇത്തരം തര്‍ക്കങ്ങള്‍ക്ക് സമയം കണ്ടെത്തരുതെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, രാജീവ് ഗാന്ധിയാണ് ഏകപക്ഷീയമായി തര്‍ക്കഭൂമി തുറന്നുകൊടുത്തത്. പിന്നിട് വി.പി. സിങ്​ പ്രധാനമന്ത്രിയായിരുന്ന കാലത്ത് രഥയാത്രയുമായി മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തിയപ്പോള്‍, അധികാരം നഷ്​ടപ്പെടുത്തിയും മതേതരത്വം സംരക്ഷിച്ച പാരമ്പര്യമാണ് ജനതാ പ്രസ്ഥാനത്തിനുള്ളതെന്നും എം.എല്‍.എ പറഞ്ഞു. ജില്ല പ്രസിഡൻറ്​ കെ.ലോഹ്യയും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.