കനത്ത മഴയും കാറ്റും: നാശനഷ്​ടങ്ങള്‍ ഏറെ

വടകര: ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. നിരവധി വീടുകള്‍ക്ക് കേടുപറ്റി. കാര്‍ഷിക വിളകള്‍ നശിച്ചു. പലയിടത്തും വൈദ്യുതി തൂണുകള്‍ കടപുഴകി. അഴിയൂര്‍, ഓര്‍ക്കാട്ടേരി, മുട്ടുങ്ങല്‍ കെ.എസ്.ഇ.ബി സെക്​ഷനുകളില്‍ അഞ്ചുലക്ഷം രൂപയുടെ നഷ്​ടമുണ്ടായതായി കണക്കാക്കുന്നു. പലയിടത്തും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. വടകര നഗരസഭയില്‍ മരങ്ങള്‍ പൊട്ടിവീണ് വൈദ്യുതി ലൈൻ തകർന്നു. പലയിടത്തും വൈദ്യുതി മുടങ്ങി. ചോറോട് പഞ്ചായത്തി‍‍ൻെറ വിവിധ ഭാഗങ്ങളിൽ നാശമുണ്ടായി. വൈക്കിലശ്ശേരി പുത്തന്‍പുരയില്‍ തെങ്ങ് വീണ് വീടി‍‍ൻെറ മേല്‍ക്കൂര തകര്‍ന്നു. ഒഞ്ചിയം പഞ്ചായത്തിലെ നെടുങ്ങോട്ടുകുനി ജാനു, പുത്തന്‍പുരയില്‍ ചന്ദ്രി, തട്ടാ‍‍ൻെറ താഴെകുനി കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ വീടുകൾക്ക്​ കേടുപാടുപറ്റി. അഴിയൂര്‍ പഞ്ചായത്തില്‍ നാലു വീടുകള്‍ തെങ്ങുകള്‍ വീണു തകര്‍ന്നു. പൂഴിത്തലയിലെ കപ്പക്കടവത്ത് ദാസന്‍, കപ്പക്കടവത്ത് ചന്ദ്രി, പരദേവത ക്ഷേത്രത്തിന് സമീപത്ത് ജാനകി അമ്മ, ഓംനിവാസ് ഓമന എന്നിവരുടെ വീടുകളാണ് നശിച്ചത്. വൈദ്യുതി തൂണുകള്‍ വ്യാപകമായി നശിച്ചു. വൈദ്യുതിബന്ധം ഭാഗികമായി നിലച്ചിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡൻറ്​ വി.പി. ജയന്‍ സ്ഥലം സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.