കണ്ടെയ്ൻമൻെറ് സോണില്‍നിന്നൊഴിവാക്കാന്‍ അഴിയൂര്‍ വടകര: പുതിയ ഉത്തരവ് പ്രകാരം അഴിയൂര്‍ പഞ്ചായത്തിനെ കണ്ടെയ്ൻമൻെറ് സോണില്‍ നിന്ന് മാറ്റാനായി പഞ്ചായത്ത് അധികൃതര്‍ നിവേദനം നല്‍കി. പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം രോഗികള്‍ മാത്രമുള്ള പ്രദേശങ്ങളെ അടയാളപ്പെടുത്തിയ മാപ് സഹിതമുള്ള അപേക്ഷ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. കഴിഞ്ഞ മാസം 15 മുതല്‍ പൂര്‍ണമായും കണ്ടെയ്ൻമൻെറ് സോണിലാണ് അഴിയൂര്‍. പുതിയ സാഹചര്യം വ്യക്തമാക്കുന്നതിൻെറ ഭാഗമായി ചോമ്പാല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.പി. സുമേഷിൻെറ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ യോഗം ഓണ്‍ലൈനായി നടത്തി. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയന്‍, സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുൽ നസീര്‍, ജെ.എച്ച്.ഐ സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് മാപ് അടക്കമുള്ള വിശദ വിവരങ്ങള്‍ തയാറാക്കി കലക്ടര്‍ക്ക് സമര്‍പ്പിച്ചത്. അഴിയൂരില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി രോഗികളുള്ള സ്ഥലം മാത്രം അടക്കാനാണ് തീരുമാനം. പഞ്ചായത്തിലെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സഹായം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കാല ദുരന്ത നിവാരണ പരിശീലനം നല്‍കുന്നു അഴിയൂര്‍: പഞ്ചായത്തിലെ സന്നദ്ധ വളൻറിയര്‍മാര്‍ക്ക് മഴക്കാല ദുരന്ത നിവാരണത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. താൽപര്യമുള്ളവര്‍ 9645243922 എന്ന നമ്പറില്‍ ബന്ധപ്പെടണം. പരിശീലനം ലഭിച്ചവരെ മാത്രമേ സന്നദ്ധ പ്രവര്‍ത്തനത്തിന് എടുക്കുകയുള്ളൂ. ഇവര്‍ക്ക് തിരിച്ചറിയൽ കാര്‍ഡ് നല്‍കും. www.sannadhasena.kerala.gov.in എന്ന സൈറ്റില്‍ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തി പരിശീലനത്തില്‍ പങ്കെടുക്കാമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.