പേരാമ്പ്രയിൽ ഉറവിടമറിയാത്ത കോവിഡ്

പേരാമ്പ്ര: പഞ്ചായത്ത് ഒന്നാം വാർഡിൽ ഉറവിടമറിയാത്ത കോവിഡ് സ്ഥിരീകരിച്ച​ു. ഭക്ഷ്യോൽപന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയിലെ ഡ്രൈവറായ 40കാരനാണ് രോഗം. ഗന്ധം അറിയാൻ സാധിക്കാതെ വന്നതോടെ ഒന്നാം തീയതി പേരാമ്പ്ര താലൂക്കാശുപത്രിയിൽ കോവിഡ് പരിശോധന നടത്തുകയായിരുന്നു. ഇയാളുമായി പ്രാഥമിക സമ്പർക്കമുള്ള എട്ടുപേരെ ക്വാറൻറീനിലാക്കി. ചേനായി അങ്ങാടിയിലും ഇയാൾ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ മാസം 13 മുതൽ ഇയാൾ ജോലിക്ക് പോയിട്ടില്ലെന്നാണ് കമ്പനി ഉടമ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.