നടുവണ്ണൂരിൽ അമ്മക്കും മകൾക്കും കോവിഡ്; റൂട്ട് മാപ്പ്​ പുറത്തുവിട്ടു

നടുവണ്ണൂർ: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായ യുവതിക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. നടുവണ്ണൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ താമസക്കാരിയാണ്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂലൈ 31ന് ജോലിക്കെത്തിയിരുന്നു. ആഗസ്​റ്റ്​ മൂന്നിന് രാവിലെ 11 മണിക്ക് നടുവണ്ണൂർ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ കണ്ടു. പുതിയേടത്ത് കുനി പച്ചക്കറിപ്പീടികയിൽ സാധനങ്ങൾ വാങ്ങാനും പോയിട്ടുണ്ട്. ഭർത്താവ്, 10 വയസ്സുള്ള മകൾ, ഭർത്താവി​ൻെറ സഹോദരൻ, സഹോദര​ൻെറ ഭാര്യ, രണ്ട് കുട്ടികൾ എന്നിവരോടൊപ്പമാണ് താമസം. കോവിഡ് സ്​ഥിരീകരിച്ച അമ്മയും മകളും ഇപ്പോൾ കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഒന്നാം വാർഡ്​ കാവുന്തറ കണ്ടയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. ആഗസ്​റ്റ്​ മൂന്നിന് നടുവണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ 11 മണിക്കും 12 മണിക്കും ഇടയിൽ ഒ.പി വിഭാഗത്തിൽ ഡോക്ടറെ കാണിക്കാൻ വന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. 9847 817002, 9847048160, 8921433689.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.