നന്മണ്ട: കോവിഡ് പൊസിറ്റിവായ മെഡിൽ കോളജ് ജീവനക്കാരിയുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ 12 പേരുടെയും പരിശോധന ഫലം നെഗറ്റിവ്. വീട്ടിലുള്ളവരുടെയും യുവതി പ്രാഥമിക സമ്പർക്കം പുലർത്തിയ നന്മണ്ട 13ലെ നാലോളം വ്യാപാരികളുടെയും ആർ.ടി.പി.സി.ആർ പരിശോധനയാണ് ചൊവ്വാഴ്ച രാവിലെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നടന്നത്. ജൂലൈ 25ന് വൈകീട്ട് നാലുമണി മുതൽ അഞ്ചു മണി വരെയായിരുന്നു നന്മണ്ടയിലെ വ്യാപാരസ്ഥാപനങ്ങളിൽ യുവതി എത്തിയത്. സെക്കൻഡറി കോൺടാക്റ്റിൽപ്പെട്ടവർക്ക് വ്യാഴാഴ്ച രാവിലെ നന്മണ്ട–14 ലെ സരസ്വതി വിദ്യാമന്ദിരത്തിൽ വെച്ച് പരിശോധന നടത്തും. ഏകദേശം നൂറോളം പേരുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വ്യാപാരികൾക്ക് കടകൾ അണുനശീകരണത്തിനുശേഷം തുറക്കാമെന്ന് അധികൃതർ പറഞ്ഞു. പരിശോധനഫലം നെഗറ്റിവായതോടെ നന്മണ്ട –13ലെ വ്യാപാരികൾക്കും ജനങ്ങൾക്കും ആശങ്ക അകന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.