--ആൻറിജന്‍ പരിശോധനയിൽ മൂന്നുപേര്‍ക്ക് പോസിറ്റിവ് വടകര: മരണശേഷം കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സംഭവങ്ങള്‍ ഭീതി വര്‍ധിപ്പിക്കുന്നു. താലൂക്കില്‍ കഴിഞ്ഞ ദിവസങ്ങളിലായി മൂന്നുമരണങ്ങളാണിങ്ങനെ നടന്നത്. പനിയും ശ്വാസംമുട്ടലും കാരണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഏറാമല പഞ്ചായത്തിലെ തട്ടോളിക്ക സ്വദേശി പുരുഷോത്തമന്‍ (63), ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന കക്കട്ടില്‍ സ്വദേശി മരക്കാര്‍കുട്ടി (80), വെള്ളിക്കുളങ്ങര പുത്തന്‍പുരയില്‍ സുലൈഖ (63) എന്നിവർക്കാണ് മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മരിച്ച വെള്ളിക്കുളങ്ങരയിലെ സുലൈഖയുമായി ഇടപഴകിയ മക്കളുൾപ്പെടെയുള്ളവരുടെ പരിശോധന ഫലം നെഗറ്റിവാണെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. ഇത്തരം മരണങ്ങള്‍ക്കു പിന്നില്‍ ആശുപത്രികള്‍തന്നെയാണോ ഉറവിടമായി വരുന്നതെന്ന സംശയമാണ് വ്യാപകമായിട്ടുള്ളത്. ഇതിനിടെ, ചോറോട്, ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളിലായി 484 പേരുടെ കോവിഡ് പരിശോധന നടത്തി. ചോറോട് 158 പേര്‍ക്ക് ആൻറിജന്‍ പരിശോധനയാണ് നടത്തിയത്. ഇതില്‍ ഒരാള്‍ക്ക് പോസിറ്റിവായി. 99 പേര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ് നടത്തിയത്. ഈ പരിശോധന ഫലം രണ്ടു ദിവസം കഴിേഞ്ഞ ലഭിക്കൂ. ഒഞ്ചിയത്ത് 157 പേര്‍ക്ക് ആൻറിജന്‍ പരിശോധനയില്‍ രണ്ടുപേര്‍ക്ക് പോസിറ്റിവായി. ഏറാമല പഞ്ചായത്തില്‍ 70 പേര്‍ക്കാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ മരണശേഷം കോവിഡ് സ്ഥിരീകരിച്ച പുരുഷോത്തമൻെറ പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ടവരും ബന്ധുക്കളുമായുള്ള 12 പേരും അഴിയൂർ, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവരില്‍ പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുള്ളവരും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുമായവര്‍ക്കുമായാണ് പരിശോധന നടത്തിയത്. ഇവിടെ പൂര്‍ണമായും ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ് നടത്തിയത്. കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ താലൂക്കിലെ കണ്ടെയ്ൻമൻെറ് സോണുകളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം പൊലീസിന് ലഭിച്ച സാഹചര്യത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.