എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിച്ചു

കൊടുവള്ളി: മാനിപുരം എ.യു.പി സ്കൂളിൽ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽവിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. 14 വിദ്യാർഥികൾ എൽ.എസ്.എസ് പരീക്ഷയിലും മൂന്ന് വിദ്യാർഥികൾ യു.എസ്.എസ് പരീക്ഷയിലും വിജയം കരസ്ഥമാക്കി. ദേവനാഥ ഹരി നാരായണൻ, മുഹമ്മദ് സയ്യിദ്, മെഹബിൻ പി, ഫാത്തിമ അനീസ, മുഹമ്മദ് അനസ്, വിഷ്ണു വിനോദ്, വൈഗ. സി, അബ്‌ദുൽ ബാസിത്ത്, നന്ദന, അഹന്ന ജിനാൻ, ഫാത്തിമ മിൻഹ, ആയിഷ ഹന, മുഹമ്മദ് സിനാൻ, റിഫാന ഷെറിൻ എന്നിവരാണ് എൽ.എസ്.എസ് കരസ്ഥമാക്കിയത്. ഹരിത പി.എസ്, ദേവിക അശോക്, അലൻ സി.പി എന്നിവർ യു.എസ്.എസ് കരസ്ഥമാക്കി. വിജയികളെ ഓൺൈലൈൻ വഴി സംഘടിപ്പിച്ച ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും അനുമോദിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഷെരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വിനീത് കുമാർ അധ്യക്ഷതവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വി. മുരളീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കൊടുവള്ളി നഗരസഭ കൗൺസിലർ കെ. സുബൈദ മുഖ്യാതിഥി ആയിരുന്നു. ബി.പി.ഒ. വി.എം. മെഹറലി, സ്കൂൾ മാനേജർ മക്കാട്ട് സൂരജ്, മാതൃസമിതി ചെയർപേഴ്സൺ ഖദീജ മുഹമ്മദ്, എസ്.ആർ.ജി കൺവീനർ കെ. സതി എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക എം. ഗീതാമണി സ്വാഗതവും പി. അനീസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.