കോവിഡ് ചികിത്സ കേന്ദ്രത്തിന് കൈത്താങ്ങായി എൻ.എസ്.എസ് വളൻറിയർമാർ

പേരാമ്പ്ര: ജില്ലയിൽ ആരംഭിച്ച കോവിഡ് ഫസ്​റ്റ്​ ലൈൻ കെയർ സൻെററുകൾക്ക് ആവശ്യമായ വിവിധ സാധനങ്ങൾ എത്തിച്ചുനൽകി ജില്ലയിലെ ഹയർ സെക്കൻഡറി എൻ.എസ്.എസ് വളൻറിയർമാർ മാതൃകയാവുന്നു. ജില്ലയിലെ 139 എൻ.എസ്.എസ് യൂനിറ്റുകളിലെ വളൻറിയർമാരാണ് ഇതിനായി പ്രവർത്തിച്ചത്. ഫസ്​റ്റ്​ ലൈൻ സൻെററിലേക്ക് ആവശ്യമായ 1500 പില്ലോ കവറുകളും 1500 തോർത്തുമുണ്ടുകളും 200 പുതപ്പുകളും മന്ത്രി ടി.പി. രാമകൃഷ്ണൻ എൻ.എസ്.എസ് ജില്ല കോഓഡിനേറ്റർ എസ്. ശ്രീചിത്തിൽനിന്ന്​ ഏറ്റുവാങ്ങി. ക്ലസ്​റ്റർ കോഓഡിനേറ്റർമാരായ എം.കെ. ഫൈസൽ, പി. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. നേരത്തേ ജില്ല ഭരണകൂടത്തിന് 5750 പുതപ്പുകൾ സമാഹരിച്ച് നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.