ശിഹാബ് തങ്ങളും ബാഫഖി തങ്ങളും പ്രകാശം പരത്തിയ മഹാരഥന്മാർ --ഇ.ടി. മുഹമ്മദ് ബഷീർ

പയ്യോളി: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ഉമ്മർ ബാഫഖി തങ്ങളും നാടി​ൻെറ രാഷ്​ട്രീയ -സാമൂഹിക മണ്ഡലങ്ങളിൽ നന്മയുടെ പ്രകാശം പരത്തി കടന്നുപോയ മഹാരഥന്മാരായിരുന്നുവെന്ന് മുസ്​ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ. പയ്യോളി മുനിസിപ്പൽ മുസ്​ലിംലീഗ് കമ്മിറ്റി ഓൺലൈൻ വഴി സംഘടിപ്പിച്ച 'ഓർമസഞ്ചാരം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ മുസ്​ലിം ലീഗ് പ്രസിഡൻറ്​ സി.പി. സദഖത്തുല്ല അധ്യക്ഷത വഹിച്ചു. എം.സി. വടകര, ഷൗക്കത്തലി വെള്ളമുണ്ട, ഹുസൈൻ ബാഫഖി തങ്ങൾ, സി.കെ.വി യൂസഫ്, വി.പി. ഇബ്രാഹിം കുട്ടി, റഷീദ് വെങ്ങളം, അലി കൊയിലാണ്ടി, മഠത്തിൽ അബ്​ദുറഹിമാൻ, ബഷീർ ഇബ്രാഹിം, എ.പി. റസാഖ്, പി.വി. അഹമ്മദ്, എം.കെ.ഹംസ, ഹാഷിം കോയ തങ്ങൾ, എസ്.എം.എ. ബാസിത്, ഹസനുൽ ബന്ന, കെ.പി.സി ഷുക്കൂർ, എസ്.കെ. സമീർ, എം.സി. ബഷീർ, റാബിയ മൊയ്‌തു, ഇസ്മാഈൽ, എ.സി. അസീസ് ഹാജി, പി.എം. റിയാസ് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ലത്തീഫ് ചെരക്കോത്ത് സ്വാഗതവും വൈസ് പ്രസിഡൻറ്​ മൂസ മടിയാരി നന്ദിയും പറഞ്ഞു. ഗായകരായ താജുദ്ദീൻ വടകര, ഐ.പി. സിദ്ദീഖ്, ഒ.കെ. ഹബീബ് എന്നിവർ അനുസ്മരണഗാനങ്ങൾ ആലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.