ലീഗി​െൻറ 'ഹരിത സ്നേഹസംഘ'ത്തി​െൻറ പ്രവർത്തനം: വിജിലൻസ് മൊഴിയെടുത്തു

ലീഗി​ൻെറ 'ഹരിത സ്നേഹസംഘ'ത്തി​ൻെറ പ്രവർത്തനം: വിജിലൻസ് മൊഴിയെടുത്തു കൊടുവള്ളി: നഗരസഭ മുസ്​ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത് പ്രവർത്തനം തുടങ്ങിയ ഹരിതസ്നേഹ സംഘത്തി​​ൻെറ പ്രവർത്തനം സുതാര്യമല്ലെന്ന് കാണിച്ച് ഇടതുപക്ഷപ്രവർത്തക വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. അന്വേഷണ സംഘം കഴിഞ്ഞ ദിവസം കൊടുവള്ളിയിലെത്തി സംഘത്തി​ൻെറ രൂപവത്കരണത്തിന് നേതൃത്വം നൽകിയവരിൽനിന്നും പരാതിക്കാരിയിൽനിന്നും മൊഴിയെടുത്തു. കഴിഞ്ഞ ഏപ്രിലിലാണ്​ വിജിലൻസിൽ പരാതി നൽകുന്നത്. 2019 സെപ്​റ്റംബറിലാണ് പലിശരഹിത വായ്പ നൽകാൻ സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി 'ഹരിതസ്നേഹ സംഘം' രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയത്. 20 അംഗങ്ങൾ വരെയുള്ള കൂട്ടായ്മകളാണ് സംഘത്തിന് കീഴിലുള്ളത്. ഓരോ അംഗത്തിൽനിന്നും ചെറുതും വലുതുമായ സംഖ്യകൾ പിരിച്ചെടുത്ത് മുക്കാൽ കോടിയോളം തുക മുനിസിപ്പൽ കമ്മിറ്റിക്ക് കൈമാറി. എന്നാൽ, ഈ തുക വനിതകളുടെ പേരിലുള്ള അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടില്ലെന്നും, സംഘത്തിൽ അംഗങ്ങളായ സ്ത്രീകൾ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടു വരണമെന്നുമാണ് പരാതി. സമ്പാദ്യശീലം വളർത്തുക, മിതവ്യയം ശീലമാക്കുക, പലിശരഹിത വായ്പ നൽകി സാധാരണക്കാരെ സഹായിക്കുക തുടങ്ങി ഒട്ടനവധി ലക്ഷ്യങ്ങളുമായി കൊടുവള്ളി നഗരസഭാ മുസ്​ലിം ലീഗ് കമ്മിറ്റി രൂപവത്കരിച്ചതാണ്​ ഹരിത സ്നേഹ സംഘമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. 33 ഡിവിഷനുകളിലായി 159 സ്നേഹ സംഘങ്ങള്‍ ഉണ്ട്. 3000ൽപരം വനിതാ സജീവാംഗങ്ങളുമുണ്ട്. 25 ലക്ഷത്തോളം രൂപ 250 പേർക്ക്​ വായ്​പ നൽകിയിട്ടുമുണ്ട്. രാഷ്​ട്രീയമായി നേരിടാന്‍ കഴിയാതെ വന്നപ്പോള്‍ ഭരണ സ്വാധീനം ഉപയോഗിച്ച് കള്ളപ്പരാതി നൽകി ഇരുത്താനുള്ള വിഫലശ്രമമാണ് നടത്തിയത്. സർക്കാർ ഫണ്ടോ സഹായമോ ഇല്ലാതെ തഴച്ചു വളരുന്ന സ്നേഹ സംഘവുമായി അയൽപക്കബന്ധം പോലുമില്ലാത്തവരാണ് കള്ളപ്പരാതി നൽകിയതെന്നും നേതൃത്വം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.