കൊടുവള്ളിയിൽ സ്രവ പരിശോധനയിൽ ഒരാൾക്കുകൂടി പോസിറ്റിവ്

കൊടുവള്ളി: കോവിഡ് രോഗവ്യാപനം കൂടുതലായ സാഹചര്യത്തിൽ കൊടുവള്ളി നഗര പരിധിയിലെ 42കാരനായ ഒരാൾക്കുകൂടി പരിശോധനയിൽ പോസിറ്റിവായി. തിങ്കളാഴ്ച ചാലപ്പുറത്തുനിന്നാണ് മലപ്പുറത്ത് ജോലിചെയ്യുന്ന ഇയാളുടെ സ്രവം ശേഖരിച്ച് പരിശോധനക്കയച്ചത്. ബുധനാഴ്ചയാണ് പരിശോധന ഫലം പുറത്തുവന്നത്. ഇതോടെ ഇയാളെ ആരോഗ്യ വകുപ്പ് എൻ.ഐ.ടി.എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ രോഗത്തി​ൻെറ ഉറവിടം വ്യക്തമായിട്ടില്ല. ഇതോടെ നാലുപേർക്കാണ് കൊടുവള്ളിയിൽ കോവിഡ് പോസിറ്റിവായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.