ആശുപത്രി അടച്ചിട്ടുവെന്ന പ്രചാരണം അടിസ്ഥാനരഹിതം​

ആയഞ്ചേരി: തിരുവള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സൻെററിലെ രണ്ട് നഴ്​സുമാർക്ക് കോവിഡ് പോസിറ്റിവായതി​ൻെറ പേരിൽ ആശുപത്രി പൂർണമായും അടച്ചിട്ടുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സുമ തൈക്കണ്ടി വാർത്തക്കുറിപ്പിൽ അറിയിച്ചു. നഴ്​സുമാർക്ക് കോവിഡ് പോസിറ്റിവായതി​ൻെറ പേരിൽ ആശുപത്രി അണുവിമുക്തമാക്കുന്നതിനും മറ്റ് ജീവനക്കാർക്ക് കോവിഡ് ടെസ്​റ്റ്​ നടത്തുന്നതിന് വേണ്ടിയും ഒരു ദിവസം പ്രവർത്തനം നിർത്തിവെച്ചിരുന്നു. എന്നാൽ പിറ്റേ ദിവസം മുതൽ സാധാരണ നിലയിലുള്ള പ്രവർത്തനം നടന്നുവരികയാണ്. ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് മറ്റൊരു പ്രചാരണം. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനു വേണ്ടി അഞ്ചു ജീവനക്കാരെ സർക്കാർ നിർദേശ പ്രകാരം അധികം നിയമിച്ചിട്ടുണ്ട്. നിലവിൽ അഞ്ചു ഡോക്ടർമാർക്ക് പുറമെ ബ്ലോക്ക് പഞ്ചായത്ത് ഈവനിങ്​ ഒ.പി ആരംഭിച്ചതി​ന്​ ഡോക്ടർ, സ്​റ്റാഫ് നഴ്സ്, ഫാർമസിസ്​റ്റ്​ എന്നിവരെയും നിയമിച്ചിട്ടുണ്ട്. നല്ല രീതിയിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് തിരുവള്ളൂരിൽ നടന്നുവരുന്നത്. തിരുവള്ളൂർ സി.എച്ച്.സിയിൽ നടന്ന കോവിഡ് ടെസ്​റ്റിൽ നിന്നാണ് തിരുവള്ളൂരിൽ ആദ്യമായി പോസിറ്റിവ് കേസ് സ്ഥിരീകരിച്ചത്. അതി​ൻെറ അടിസ്ഥാനത്തിൽ വ്യാപകമായ സമ്പർക്ക പട്ടിക തയാറാക്കുകയും അവരെ ടെസ്​റ്റിന്​ വിധേയമാക്കുകയും ചെയ്തു വരികയാണ്. ഇതു വരെ 375 ടെസ്​റ്റുകൾ പൂർത്തീകരിക്കുകയും ശനിയാഴ്ചയോടു കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരുടെയും ടെസ്​റ്റ്​ പൂർത്തിയാക്കാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുമുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.