യുവാവിന് കോവിഡ്; നാറാത്ത് മുൻകരുതൽ ശക്തമാക്കി

ഉളേള്യരി: മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് ജീവനക്കാരനും നാറാത്ത് സ്വദേശിയുമായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്തയെ തുടർന്ന് ഗ്രാമപഞ്ചായത്തിലെ നാറാത്ത് പത്താം വാർഡിൽ മുൻകരുതലുകൾ ശക്തമാക്കി. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആണെന്ന വിവരം യുവാവ് തന്നെയാണ് സമൂഹമാധ്യമം വഴി പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്​ച മലബാർ മെഡിക്കൽ കോളജിലെ ക്ലിനിക്കൽ ഫാർമസിസ്​റ്റിന്​ കോവിഡ് ബാധിച്ചിരുന്നു. ഇവരുമായി പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന യുവാവിനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ വീട്ടുകാരടക്കം ആറുപേരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. നേരിട്ടല്ലാതെയും ഇയാളുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയാറാക്കി നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെട്ടവരുടെ ടെസ്​റ്റ്​ ഇന്നലെ നടത്തി. ഇവരുടെ ഫലം നെഗറ്റിവ് ആണ്. എന്നാൽ, യുവാവിന് കോവിഡ് പോസിറ്റിവ് ആണെന്ന്​ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.