ഒറ്റ ക്ലിക്കിൽ നാടി​െൻറ സമഗ്ര വിവരങ്ങൾ; ആപ്ലിക്കേഷനുമായി യുവ കൂട്ടായ്മ

ഒറ്റ ക്ലിക്കിൽ നാടി​ൻെറ സമഗ്ര വിവരങ്ങൾ; ആപ്ലിക്കേഷനുമായി യുവ കൂട്ടായ്മ കൊടിയത്തൂർ: ഒറ്റ ക്ലിക്കിൽ നാടി​ൻെറ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന കൂട്ടായ്മയുടെ ആപ്ലിക്കേഷൻ. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടെ ഒരു പറ്റം യുവാക്കളാണ് എ​ൻെറ പന്നിക്കോട് എന്ന ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്. പന്നിക്കോട്ടെയും പരിസര പ്രദേശങ്ങളിലെയും ഡോക്ടർമാർ, ക്ലിനിക്കുകൾ, ബ്ലഡ് ഗ്രൂപ്പുകൾ, ഓട്ടോറിക്ഷകൾ, ടാക്സികൾ, ബസ് സമയം, മാധ്യമപ്രവർത്തകർ, പാലിയേറ്റിവ് പ്രവർത്തകർ തുടങ്ങി നാട്ടിലെ മുഴുവനാളുകളുടെയും പേരും വിലാസവും ഫോൺ നമ്പറും അടങ്ങിയതാണ് ഈ ആപ്ലിക്കേഷൻ. മുക്കം, അരീക്കോട്, മാവൂർ തുടങ്ങിയ പ്രദേശങ്ങളിലെ വിവരങ്ങളും ലഭിക്കും. പ്ലേ സ്​റ്റോറിൽ പോയി ആൻഡ്രോയിഡ് ഫോണുകളിൽ എ​ൻെറ പന്നിക്കോട് എന്ന് മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്​ ചെയ്താൽ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനാവും. ആപ്ലിക്കേഷൻ ലോഞ്ചിങ്​ നാട്ടുകാരിയായ ഹിന്ദുസ്ഥാനി ഗസൽ ഗായികയും ഐഡിയ സ്​റ്റാർ സിംഗർ ഫെയിമുമായ ആതിര ഷാജി നിർവഹിച്ചു. മുക്കം പ്രസ് ക്ലബ് പ്രസിഡൻറ്​ സി. ഫസൽ ബാബു, കെ.കെ. സബീൽ, അജ്മൽ പന്നിക്കോട്, അനസ് പന്നിക്കോട്, സക്കീർ താന്നിക്കൽതൊടി, ലാസിം ഷാദ്, ഷാജി ഉച്ചക്കാവിൽ, റഫീഖ് പൊലുകുന്നത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.