മലയോരങ്ങളിൽ പശുക്കൾക്ക് ചർമമുഴരോഗ ബാധ; ഭീഷണിയിൽ കർഷകർ ആശങ്കയിൽ

മുക്കം: കിഴക്കൻ മലയോര മേഖലയിൽ പശുക്കൾക്ക് ചർമമുഴരോഗം ബാധിക്കുന്നത്​ കർഷകരിൽ ആശങ്ക പടർത്തുന്നു. മുക്കം നഗരസഭയിലെ മാമ്പറ്റ കയ്യിട്ടാ പൊയിൽ, നീലേശ്വരം, അഗസ്ത്യൻ മുഴി, തടപ്പറമ്പ് എന്നീ പ്രദേശങ്ങളിൽ ചർമ മുഴ രോഗം ബാധിച്ചിരുന്നു. പശുക്കളുടെ ശരീരത്തിൽ പല ഭാഗങ്ങളിലും മുഴകൾ പ്രകടമായി വളർന്ന് വ്രണമായി പൊട്ടിയൊലിക്കുന്ന രീതിയാണ് ചർമമുഴരോഗം. മുക്കം നഗരസഭയിലെ മാമ്പറ്റ നടുത്തൊടികയിൽ രവീന്ദ്ര​ൻെറ ഒമ്പത് മാസമെത്തിയ പശുവിന് ബുധനാഴ്ച രോഗലക്ഷണം കണ്ടെത്തി. ഉടൻ മുക്കം മൃഗാശുപത്രിയുമായി ബന്ധപ്പെട്ടപ്പോഴാണ് ചർമ മുഴരോഗം ബാധിച്ചതായി തിരിച്ചറിഞ്ഞത്. ചർമ മുഴരോഗത്തിന് വാക്സിനും ആൻറിബയോട്ടിക്കുകളും നൽകി വരുന്നതായി അധികൃതർ പറഞ്ഞു. ആറ് മാസം മുമ്പ് പാലക്കാട് വാളയാർ ഭാഗങ്ങളിൽ രോഗം വ്യാപകമായിരുന്നു. നാല് മാസം മുമ്പ് മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്തതായി മൃഗവകുപ്പ് അധികൃതർ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി, നടുവണ്ണൂർ ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു. ആൻറിബയോട്ടിക്കും വാക്സിനും നൽകിയാൽ വൈറസ് മുഖേന വരുന്ന ചർമമുഴ രോഗത്തെ പ്രതിരോധിക്കാം. അതിനാൽ, ആശങ്കപ്പെടേണ്ടതി​െല്ലന്നാണ് ഇതുമായി ബന്ധപ്പെട്ട് വകുപ്പ് പറയുന്നത്. നേരത്തെ വാക്സിൻ നൽകിയാലും ഈ രോഗം വരില്ല. രോഗം ബാധിച്ച പശുവിന് പനി ലക്ഷണവും പ്രകടിപ്പിക്കും. പാൽ കുറയും, ചർമമുഴരോഗം മനുഷ്യരിലേക്കോ മറ്റു ജീവികളിലേക്കോ പകരില്ലെന്നും അധികൃതർ പറഞ്ഞു. രോഗം ബാധിച്ച പശുവി​ൻെറ സമീപത്ത് മറ്റ് പശുക്കൾ ഉണ്ടെങ്കിൽ അവക്ക്​ രോഗം പടരാൻ സാധ്യതയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.