തരിശ് ഭൂമിയിൽ പച്ചക്കറി കൃഷി നടത്തി വിളവെടുപ്പ് നടത്തി.

മുക്കം: നഗരസഭയുടെയും കൃഷിഭവ​ൻെറയും മേൽനോട്ടത്തിൽ തരിശ് ഭൂമിയിൽ പച്ചക്കറി കൃഷി പദ്ധതിയൊരുക്കി വിളവെടുപ്പ് നടത്തി. മുക്കം അനാഥശാലയുടെ എ​േട്ടക്കർ തരിശ് ഭൂമിയിൽ മുതിർന്ന കർഷകനായ അടുക്കത്തിൽ മുഹമ്മദ്​ ഹാജിയാണ് കൃഷി നടത്തിയത്. വെള്ളരി, മത്തൻ, പയർ, വെണ്ട, കുമ്പളങ്ങ, ചീര എന്നിവയാണ് കൃഷി ചെയ്തത്. നഗരസഭ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു . മുക്കം നഗരസഭ കൃഷിഭവൻ ഓഫിസർ പ്രിയ മോഹനൻ, അസി. കൃഷി ഓഫിസർ സുബ്രഹ്മണ്യൻ, കർഷകൻ അടുക്കത്തിൽ മുഹമ്മദ് ഹാജി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.