കൊടുവള്ളി നഗരസഭയിൽ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവർ ക്വാറൻറീനിൽ

- തിങ്കളാഴ്ച ആശുപത്രിയിൽ പരിശോധന കൊടുവള്ളി: ജ്വല്ലറി ജീവനക്കാരനായ ഒരാള്‍ക്കും വിദേശത്തുനിന്നെത്തി ക്വാറൻറീനിൽ കഴിഞ്ഞ രണ്ടുപേര്‍ക്കും ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച കൊടുവള്ളിയില്‍ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവർ ക്വാറൻറീനിൽ. നഗരസഭ പരിധിയിൽ ആരോഗ്യ വകുപ്പും നഗരസഭയും അതിജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. കോവിഡ് പോസിറ്റിവായവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 40 പേരും സെക്കൻഡറി സമ്പർക്കപട്ടികയിൽ 60 പേരുമാണുള്ളത്​. സെക്കൻഡറി ലിസ്​റ്റിൽ ഉൾപ്പെട്ടവരടക്കമുള്ള നൂറുപേർക്ക് തിങ്കളാഴ്ച കൊടുവള്ളി പൊതുജനാരോഗ്യ കേന്ദ്രത്തിൽ കോവിഡ് പരിശോധന നടത്തും. നഗരസഭയിലെ 15 ചുണ്ടുപുറം, 25 മോഡേൺ ബസാർ, 28 കൊടുവള്ളി ഈസ്​റ്റ്​, 29 കൊടുവള്ളി നോർത്ത്, 30 കൊടുവള്ളി വെസ്​റ്റ്​ എന്നീ ഡിവിഷനുകളാണ് കണ്ടെയ്ൻമൻെറ് സോണിൽ ആദ്യം ഉൾപ്പെടുത്തിയത്. സമ്പർക്ക വ്യാപനം കണ്ടെത്തിയതിനെ തുടർന്ന് ബുധനാഴ്ച ഡിവിഷൻ 13 മുക്കിലങ്ങാടിയും കണ്ടെയ്​ൻമൻെറ് സോണായി ജില്ല കലക്ടർ പ്രഖ്യാപിക്കുകയായിരുന്നു. ഈ വാര്‍ഡുകളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനകൾ നെഗറ്റിവാകുകയാണെങ്കിൽ കണ്ടെയ്മൻെറ്​ സോണിൽ ഇളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. അതിനിടെ കോവിഡ് പോസിറ്റിവായ വ്യക്തി ജോലി ചെയ്ത സ്ഥാപന ഉടമയുടെ പരിശോധന ഫലം നെഗറ്റിവാണ്. കോവിഡ് സ്ഥിരീകരിച്ച ജ്വല്ലറി ജീവനക്കാരന് കോവിഡ് ബാധയുടെ ഉറവിടം വ്യക്തമല്ലാത്തതും ഇയാൾ ടൗണിലടക്കം നിരവധി ആളുകളുമായി സമ്പർക്കം പുലർത്തിയതുമാണ് ആരോഗ്യ പ്രവർത്തകരെ കുഴക്കുന്നത്. ജീവനക്കാരനുമായി സമ്പർക്കം പുലർത്തിയവർ സ്വയം ക്വാറൻറീനിൽ പോകണമെന്ന ആരോഗ്യ വകുപ്പ് നിർദേശം പാലിച്ച് നിരവധി പേർ ക്വാറൻറീനിൽ പോയിട്ടുണ്ട്. നഗരസഭ, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ്, പൊലീസ് എന്നിവരുടെ സംയുക്ത സ്ക്വാഡ് നാട്ടിൻപുറങ്ങളിൽ ഉൾപ്പെടെ വ്യാഴാഴ്​ചയും പരിശോധന നടത്തി. ഫോട്ടോ: Kdy-8 Koduvally market rood.jpg കൊടുവള്ളിയിലെ ഏറെ തിരക്കുള്ള മാർക്കറ്റ് റോഡ് കണ്ടെയ്മൻെറ് സോണായതോടെ വിജനമായ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.