ഗവ ഐ.ടി.ഐയുടെ സ്ഥലം കൈയേറി പഞ്ചായത്ത് റോഡ് നിർമിച്ചെന്ന് പരാതി

Must (shedule) * സ്ഥലം അളന്ന താലൂക്ക് സർവേയർ റിപ്പോർട്ട് നൽകും * റോഡ് സ്ഥലത്തി​ൻെറ ഒരു വശത്ത് കൂടെയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ തിരുവമ്പാടി: ഗവ. ഐ.ടി.ഐ നിയന്ത്രണത്തിലുളള പാലക്കടവിലെ റവന്യൂ ഭൂമിയിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അനധികൃതമായി റോഡ് നിർമിച്ചതായി ആക്ഷേപം. നിർദിഷ്​ട ഐ.ടി.ഐ കെട്ടിട നിർമാണത്തിനുള്ള 1.48 ഏക്കർ ഭൂമിയിലാണ് 70 മീറ്ററോളം നീളത്തിൽ ഗ്രാമപഞ്ചായത്ത് നിർമിച്ചത്. റോഡിന് ആറു മീറ്ററോളം വീതിയുണ്ട്. ഐ.ടി.ഐ കെട്ടിട നിർമാണത്തിന് സംസ്ഥാന സർക്കാർ ആറര ക്കോടി രൂപ അനുവദിച്ചിട്ട് ഒന്നര വർഷമായി. ഭൂമി കൈയേറി റോഡ് നിർമിച്ച സാഹചര്യത്തിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് വ്യവസായ പരിശീലന വകുപ്പ് അധികൃതർ റവന്യൂ വകുപ്പിന് പരാതി നൽകി. ഇതേ തുടർന്ന് താലൂക്ക് സർവേയർ സ്ഥലം അളന്നു തിട്ടപ്പെടുത്തിയിരുന്നു. സർവേ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് വ്യവസായ പരിശീലന വകുപ്പ് അധികൃതർ പറഞ്ഞു. ഗവ. ഐ.ടി.ഐ കെട്ടിട നിർമാണാവശ്യാർഥം റവന്യൂ ഭൂമി, വ്യവസായ പരിശീലനവകുപ്പിന് കൈമാറിയതാണ്. കെട്ടിട നിർമാണത്തിനുള്ള എസ്​റ്റിമേറ്റ് നടപടികൾ പൂർത്തിയായിട്ടുണ്ട്. ടെൻഡർ നടപടികൾ ഉടനുണ്ടാകും. ഇതിനിടെ, സ്ഥലത്ത് അനുമതിയില്ലാതെ ഗ്രാമപഞ്ചായത്ത് റോഡ് നിർമിക്കുകയായിരുന്നുവ​േത്ര. അതേ സമയം, ഗവ.ഐ.ടി.ഐയുടെ സ്ഥലത്തെ റോഡ് ഒരു വശത്ത് കൂടെയാക്കി മാറ്റുമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.ടി. അഗസ്​റ്റിൻ പറഞ്ഞു. നേരത്തെ ഈ സ്ഥലത്ത് റോഡുണ്ടായിരുന്നു. പ്രദേശത്തെ താമസക്കാർക്ക് റോഡ് അനിവാര്യമാണെന്നും പ്രസിഡൻറ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.