വീണ്ടും സമ്പർക്ക കോവിഡ്; കൂടരഞ്ഞിയിൽ ആശങ്ക

* ഒരു കുടുംബത്തിലെ നാലുപേർക്ക് രോഗം തിരുവമ്പാടി: കൂടരഞ്ഞിയിൽ തുടർച്ചയായ രണ്ടാം ദിവസവും സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ നാട് ആശങ്കയിലായി. ഗ്രാമപഞ്ചായത്ത് കണ്ടെയ്ൻമൻെറ്​ മേഖലയാക്കാൻ ആർ.ആർ.ടി ജില്ല കലക്ടറോട് ശിപാർശ ചെയ്തു. ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ (കരിങ്കുറ്റി) ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച ആളുടെ ഭാര്യക്കാണ് വ്യാഴാഴ്ച പരിശോധന ഫലം പോസിറ്റിവ് ആയത്. കൂടരഞ്ഞിയിലെ ദന്താശുപത്രിയിലെ ജീവനക്കാരിയായ ഇവർക്ക് നിരവധി പേരുമായി സമ്പർക്കമുണ്ടെന്നാണ് വിവരം. ഇവരുടെ ഭർതൃസഹോദരനും ഭാര്യക്കും നേരത്തെ രോഗം ബാധിച്ചിരുന്നു. ഇതോടെ ഒരു കുടുംബത്തിലെ നാലുപേർക്കാണ് രോഗം ബാധിച്ചത്. ഗ്രാമപഞ്ചായത്തിലെ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് അറിയിച്ചു. കണ്ടെയ്‌മൻെറ്​ മേഖലയാക്കാൻ ജില്ല കലക്ടറുടെ ഉത്തരവ് കാത്തിരിക്കുകയാണ്. രോഗികളുമായി സമ്പർക്ക സാധ്യതയുള്ളവരെ ആരോഗ്യ വകുപ്പ് അധികൃതർ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.