റഫിനൈറ്റുകളില്ലാതെ അനശ്വരഗായക​െൻറ സ്​മരണയിൽ

റഫിനൈറ്റുകളില്ലാതെ അനശ്വരഗായക​ൻെറ സ്​മരണയിൽ കോഴിക്കോട്​: നഗരം ഹൃദയത്തിലേറ്റിയ അനശ്വരഗായകൻ വിട പറഞ്ഞ്​ വെള്ളിയാഴ്​ച​ 40 വർഷം തികയുന്നു. മുഹമ്മദ്​ റഫിയെന്ന്​ കേട്ടാൽ എല്ലാം മറക്കുന്ന കോഴിക്കോട്ട്​​ അദ്ദേഹത്തി​ൻെറ ഓർമ ദിനത്തിൽ തന്നെ പെരുന്നാൾ വരുന്ന ഇന്ന്​ നിരവധിപരിപാടികൾ നടത്താൻ കഴ​ിഞ്ഞ കൊല്ലം തന്നെ തീരുമാനിച്ചെങ്കിലും കോവിഡ്​ ആശങ്കയുടെ കാലത്ത്​ എല്ലാം നഷ്​ടമായി. മുഹമ്മദ്​ റഫിക്ക്​ കോഴിക്കോട്ട്​ നിത്യ സ്​മാരകം എന്ന വർഷങ്ങൾ പഴക്കമുള്ള ആവശ്യം യാഥാർഥ്യമാകാത്ത പോലെ മറ്റൊരു നഷ്​ടം കൂടി. റഫിയുടെ 39 ാമത്​ ചരമ വാർഷികത്തോടനുബന്ധിച്ച്​​ ടൗൺ ഹാളിലും ടാഗോർ ഹാളിലും കഴിഞ്ഞ കൊല്ലവും​ റഫി നൈറ്റുകളിൽ ആയിരങ്ങളാണ്​ പ​െങ്കടുത്തിരുന്നത്​. നിറഞ്ഞ്​ കവിഞ്ഞ സദസ്സിന്​ മുന്നിൽ രണ്ടിടത്തുമായി മൊത്തം അറുപതിലേറെ റഫി ഹിറ്റുകൾ പെയ്​തിറങ്ങി. റഫിയുടെ 'ചൗദ്​വീ കാ ചാന്ദി​' ന്​ 60 വയസ്സ്​ തികയുന്ന ദിവസം കൂടിയാണ്​ 2020. 1980 ജൂലൈ 31ന്​ മുംബൈയിൽ വിടപറഞ്ഞത്​ മുതൽ പ്രിയഗായകനായി​ മുടക്കമില്ലാതെ ഹാളുകളിലും പീടികമുകളിലും തട്ടിൻപുറങ്ങളിലുമെല്ലാം പാട്ട്​കൂട്ടായ്​മകൾ നടത്തിവരുന്ന കോഴിക്കോട്ട്,​ ആദ്യമായി അദ്ദേഹത്തി​ൻെറ അനുഗ്രഹീത ഈണങ്ങൾ​ വീടുകളിലും സാമൂഹമാധ്യമങ്ങളിലുമായി ഒതുങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.