––ശനിയാഴ്ച മുഖ്യമന്ത്രി ഒൗദ്യോഗിക പ്രഖ്യാപനം നടത്തും വടകര: സംസ്ഥാനത്തെ ആദ്യ മാലിന്യമുക്ത ശുചിത്വ നഗരസഭയായി വടകര തെരഞ്ഞെടുക്കപ്പെട്ടു. ഇതിൻെറ ഒൗദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് വടകര ഈ പദവിയിലേക്കെത്തുന്നത്. 2017 ജൂലൈയിലാണ് ക്ലീന്‍ സിറ്റി, ഗ്രീന്‍ സിറ്റി, സീറോ വേസ്റ്റ് വടകര എന്ന പദ്ധതി രൂപവത്കരിച്ചത്. 63 ഹരിതകര്‍മസേന അംഗങ്ങള്‍ 47 വാര്‍ഡുകളിലായി 18,000 വീടുകളും 7,000 കടകളില്‍ നിന്നുമാണ് അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ഓരോ വാര്‍ഡിലെയും വീടുകളെ 50 വീതമുള്ള ക്ലസ്റ്ററുകളാക്കിയാണ് പ്രവര്‍ത്തനം. ഹരിത കര്‍മസേന അംഗങ്ങളില്‍നിന്ന് അഞ്ചുപേര്‍ വീതമുള്ള അഞ്ചു ഗ്രൂപ്പുകളിലായി പരിസ്ഥിതിസൗഹൃദ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഗ്രീന്‍ ഷോപ്, ഇലക്ട്രോണിക് വേസ്റ്റുകള്‍ റിപ്പയര്‍ ചെയ്യുന്ന റിപ്പയര്‍ ഷോപ്, ഉപയോഗിച്ചുകഴിഞ്ഞ വസ്ത്രങ്ങളും മറ്റു ഉല്‍പന്നങ്ങളും കൈമാറ്റം ചെയ്യുന്ന സ്വാപ് ഷോപ്, ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന് ഡിസ്പോസിബിള്‍ പാത്രങ്ങള്‍ക്ക് ബദലായുള്ള പ്ലേറ്റ്, ഗ്ലാസ് എന്നിവ നല്‍കുന്ന റൻെറ് ഷോപ്പ്, കൃഷി ചെയ്തുകൊടുക്കുന്ന ഗ്രീന്‍ ആര്‍മി എന്നിവയും നടത്തുന്നുണ്ട്. 92 ശതമാനം വീടുകളില്‍നിന്നും യൂസര്‍ ഫീ വാങ്ങി ഹരിത കര്‍മസേന അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് കൈമാറുന്നു. പൊതുഇടങ്ങളില്‍ ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് തുമ്പൂര്‍മുഴി മോഡല്‍ കമ്യൂണിറ്റി കമ്പോസ്റ്റിങ് സംവിധാനങ്ങള്‍ പലയിടത്തായി സ്ഥാപിച്ചു. സംസ്ഥാനതല ഹരിത കേരള അവാര്‍ഡുള്‍പ്പെട 10 അവാര്‍ഡുകള്‍ വടകര നഗരസഭക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. ദാരിദ്ര്യരേഖയില്‍ താഴെയുള്ള 63 കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥിരവരുമാനം ലഭിക്കുന്നതോടൊപ്പം ആദ്യ സമ്പൂര്‍ണ മാലിന്യമുക്ത ശുചിത്വ പദവിയിലെത്താന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് ചെയര്‍മാന്‍ കെ. ശ്രീധരന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.