കോഴിക്കോട്: ബീച്ച് ഗവ. ജനറൽ ആശുപത്രി കോവിഡ് സ്െപഷൽ ആശുപത്രിയായി മാറ്റിയതോടെ മറ്റു രോഗികൾ ചികിത്സക്കായി ഓട്ടത്തിൽ. പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും മാത്രമാണ് രോഗികൾക്ക് ആശ്രയിക്കാനുള്ളത്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ കൈകാര്യം ചെയ്യാനാവാത്ത പ്രശ്നങ്ങളെ ജനറൽ ആശുപത്രിയിലേക്കായിരുന്നു വിടാറുള്ളത്. എന്നാൽ, ജനറൽ ആശുപത്രി കോവിഡ് സ്െപഷൽ ആക്കിയതോടെ രോഗികൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര പ്രശ്നങ്ങൾ മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ. സ്ത്രീരോഗങ്ങൾക്കും കുഞ്ഞുങ്ങളുടെ അസുഖങ്ങൾക്കും കോട്ടപ്പറമ്പിെന ആശ്രയിക്കാമെങ്കിലും പുരുഷൻമാർക്ക് എന്തെങ്കിലും അസുഖങ്ങൾ ഉണ്ടാവുകയോ സ്ത്രീേരാഗങ്ങളുടെ ഗണത്തിൽപെടാത്ത മറ്റു പ്രശ്നങ്ങൾ സ്ത്രീകൾക്ക് ഉണ്ടാവുകയോ ചെയ്താൽ ചികിത്സ തേടി അലയേണ്ടിവരും. ബീച്ച് ഗവ. ആശുപത്രിയിലേക്ക് വരുന്നവരെ കോവിഡ് അഡ്മിഷൻ തുടങ്ങിയാൽ ജില്ലയിലെ മറ്റ് താലൂക്ക് ആശുപത്രികളിലേക്ക് മാറ്റുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വടകര ജില്ല ആശുപത്രി, കൊയിലാണ്ടി, താമരശ്ശേരി താലൂക്ക് ആശുപത്രികൾ എന്നിവയാണ് ജില്ലയിലെ മറ്റ് പ്രധാന സർക്കാർ ആശുപത്രികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.