തൊഴിലുറപ്പ് ജീവനക്കാരിക്കും കോവിഡ്: മേപ്പയൂർ ഗ്രാമ പഞ്ചായത്ത് കാര്യാലയം പൂട്ടി; കള്ളുഷാപ് നടത്തിപ്പുകാരനും കോവിഡ് മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ എൻ.ആർ.ഇ.ജി ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് കാര്യാലയം പൂർണമായി അടച്ചു. പഞ്ചായത്ത് ജീവനക്കാർ, പഞ്ചായത്ത് പ്രസിഡൻറ് ഉൾെപ്പടെയുള്ള ഭൂരിഭാഗം ജനപ്രതിനിധികളും നിരീക്ഷണത്തിലാണ്. ജീവനക്കാരിയുടെ ഭർത്താവിന് കോവിഡ് പോസിറ്റിവായതിനെ തുടർന്ന് വെള്ളിയാഴ്ച എൻ.ആർ.ഇ.ജി വിഭാഗം പ്രവർത്തനം നിർത്തിവെച്ചിരുന്നു. രണ്ട് കെട്ടിടത്തിലാണ് എൻ.ആർ.ഇ.ജി വിഭാഗവും പഞ്ചായത്ത് കാര്യാലയവും പ്രവർത്തിക്കുന്നതെങ്കിലും ഓഫിസിൽ സേവനത്തിനെത്തിയവർ, സഹപ്രവർത്തകരായ ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരൊക്കെ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളിൽ വരുന്നവരായതിനാൽ എല്ലാവരും ക്വാറൻറീനിൽ പ്രവേശിച്ചിരിക്കുകയാണ്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പഞ്ചായത്ത് ഓഫിസ് അടച്ചിട്ടിരിക്കുകയാണ്. ജില്ല കലക്ടറുടെ നിർദേശത്തിന് അനുസരിച്ച് തുടർ നടപടികളുണ്ടാവും. തൊഴിലുറപ്പ് പ്രവൃത്തികൾ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തി വെച്ചു. ഈ മാസം 15 മുതൽ 18 വരെ തീയതികളിൽ തൊഴിലുറപ്പ് വിഭാഗവുമായി ബന്ധപ്പെട്ട മേറ്റ്മാർ, തൊഴിലാളികൾ മുതലായവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കോവിഡ് പോസിറ്റിവായ ജീവനക്കാരി ജൂലൈ 18ന് വൈകുന്നേരം 4.30നും 5.30 മണിക്കും ഇടയിൽ മേപ്പയൂർ ടൗണിലെ സലാം മാർട്ട് എന്ന സ്ഥാപനം സന്ദർശിച്ചിട്ടുണ്ട്. പ്രസ്തുത സമയങ്ങളിൽ സ്ഥാപനം സന്ദർശിച്ച എല്ലാവരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടതാണ് എന്ന് മേപ്പയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സലാം മാർട്ട് സൂപ്പർമാർക്കറ്റ് പ്രവർത്തനം നിർത്തിവെച്ചു. അണുനശീകരണം നടത്തിയ ശേഷം പുതിയ ജീവനക്കാരെ വെച്ചേ പ്രവർത്തിക്കാനാവൂ. നിലവിലുള്ള ജീവനക്കാർ നിരീക്ഷണത്തിൽ പോകണം. ഗ്രാമപഞ്ചായത്തിലെ മേപ്പയൂർ ടൗൺ വാർഡിൽ പ്രവർത്തിക്കുന്ന കള്ളഷാപ്പിലെ കൊയിലാണ്ടി മുനിസിപ്പാലിറ്റി സ്വദേശിയായ ജീവനക്കാരന് കോവിഡ് പോസിറ്റിവ് ആയി സ്ഥിരീകരിച്ച സാഹചര്യത്തിൽ കള്ള് ഷാപ് അടച്ചുപൂട്ടി. ജൂലൈ 15, 16, 17, 18 തീയതികളിൽ ഈ സ്ഥാപനത്തിൽ എത്തിച്ചേർന്ന ആളുകൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. ഭീതി വേണ്ട ആവശ്യമില്ലെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.