നിയ​ന്ത്രണങ്ങൾ പാലിച്ചില്ല, കട പൂട്ടിച്ചു

കോഴിക്കോട്​: കോവിഡ് നിയ​ന്ത്രണങ്ങൾ പാലിക്കാത്തതിന് ക​െണ്ടയ്​ൻമൻെറ്​ സോണിൽപെട്ട പുഷ്പ ജങ്​ഷനിലെ കട നഗരസഭ ആരോഗ്യ വിഭാഗം പൂട്ടി ലൈസൻസ്​ താൽ​ക്കാലികമായി റദ്ദാക്കി. 'ഇന്തോ ഇലക്ട്രിക്കൽസ്​' എന്ന കടയിൽ മുൻഭാഗം അടച്ചിട്ട്​ പിറകുവശം പകുതി തുറന്ന്​​ 30 ലേറെയാളുമായി കോവിഡ്​ പ്രോട്ടോകോൾ ലംഘിച്ച്​ കച്ചവടം നടത്തിയതിനാണ്​ നടപടിയെന്ന്​ കോർപറേഷൻ അധികൃതർ അറിയിച്ചു. തെർമൽ സ്ക്രീനിങ്, മാസ്ക്, വരുന്ന ആളുകൾക്ക് അഡ്രസ് രജിസ്ട്രേഷൻ എന്നിവ ഇല്ലാതെയായിരുന്നു കച്ചവടം. 65 വയസ്സിന്​ മുകളിലുള്ള ആളെയും കടയിൽ കണ്ടെത്തി. മാസ്‌കോ ഗ്ലൗസോ ഇല്ലാതെ മുകൾനിലയിൽ 20 പേർ നിർമാണ പ്രവൃത്തിയും നടത്തിയിരുന്നു. ഇടിയങ്ങര സർക്കിൾ ഹെൽത്ത്‌ ഇൻസ്‌പെക്ടർ വത്സൻ, പൊലീസ്​ എന്നിവർ ചേർന്നായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.