നഗരത്തിലെ കോവിഡ്​ ക്യാമ്പിൽ എട്ടു​പേരുടെ ഫലം പോസിറ്റിവ്​

കോഴിക്കോട്​: നഗരത്തിൽ കോർപറേഷ​ൻെറ ആഭിമുഖ്യത്തിൽ വ്യാഴാഴ്​ച മൂന്ന്​ ക്യാമ്പുകളിൽ 375 പേർക്ക്​ കോവിഡ്​​ പരിശോധന നടത്തിയതിൽ എട്ടു​പേരുടെ ഫലം പോസിറ്റിവ്​. കണ്ണാടിക്കൽ, നടക്കാവ്​, കോർപറേഷൻ ഓഫിസ്​ എന്നിവിടങ്ങളിലായിരുന്നു ക്യാമ്പ്​. കണ്ണാടിക്കൽ ക്യാമ്പിൽ ഏഴു​പേർക്കും നടക്കാവിൽ ഒരാൾക്കു​മാണ്​ പോസിറ്റിവായത്​. കണ്ണാടിക്കലിൽ പോസിറ്റിവായവരെല്ലാം പ്രാരംഭ സമ്പർക്കപ്പട്ടികയിലുള്ളവരാണ്​. നടക്കാവിൽ മത്സ്യക്കച്ചവടക്കാരനാണ്​ രോഗം കണ്ടെത്തിയത്​​. ഇദ്ദേഹത്തി​ൻെറ ഉറവിടം പരിശോധിച്ചു വരുകയാണെന്ന്​ നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ്​ അറിയിച്ചു. നടക്കാവിലെ ക്യാമ്പിൽ 125 പേർക്കും നഗരസഭ ഓഫിസിൽ 150 പേർക്കും കണ്ണാടിക്കൽ 100 പേർക്കുമായിരുന്നു പരിശോധന. കോർപറേഷൻ ഓഫിസിൽ 75 കൗൺസിലർമാരിൽ എട്ടു​പേരൊഴിച്ചുള്ളവർക്ക്​ പരിശോധന നടത്തി. എല്ലാവർക്കും നെഗറ്റിവാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.