നവവരന് കോവിഡ്; ക്വാറൻറീനിലുള്ളവരുടെ ആൻറിജൻ പരിശോധന നാളെ

നാദാപുരം: ചെക്യാട് കൊയമ്പ്രംപാലത്ത് നവവരന് കോവിഡ് സ്ഥിരീകരിച്ചു. ക്വാറൻറീനിലുള്ളവരുടെ റാപിഡ് ആൻറിജൻ പരിശോധന വ്യാഴാഴ്ച നടക്കും. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടറായ നവവരനാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തി​​ൻെറ വിവാഹത്തിൽ സംബന്ധിച്ച കോഴിക്കോട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടെ വിവാഹത്തിൽ പങ്കെടുത്ത നൂറോളം പേർ ക്വാറൻറീനിൽ കഴിയുകയാണ്. ഇക്കഴിഞ്ഞ ഒമ്പതിനാണ് വിവാഹം നടന്നത്. വിവാഹത്തി​​ൻെറ തലേദിവസം കെ. മുരളീധരൻ എം.പി അടക്കം പ്രമുഖ രാഷ്​ട്രീയ നേതാക്കളും സാമൂഹികപ്രവർത്തകരും വീട്ടിൽ സന്നിഹിതരായിരുന്നു. വിവാഹത്തോടനുബന്ധിച്ച് എത്തിയ കോഴിക്കോട് സ്വദേശിക്ക് 17നാണ് കോവിഡ് സ്​ഥിരീകരിച്ചത്. നേര​േത്ത നാട്ടിലുള്ള ഇയാൾ അടുത്ത കാലത്താണ് കോഴിക്കോ​ട്ടേക്ക് താമസം മാറിയത്. ഇദ്ദേഹവുമായി വിവാഹത്തിൽ പങ്കെടുക്കാത്തവരടക്കം പുറത്തുള്ള നിരവധി പേരാണ് സമ്പർക്കം പുലർത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.