കൊയിലാണ്ടി ഗുരുതര അവസ്ഥയിലേക്ക് കൊയിലാണ്ടി: കൊയിലാണ്ടിയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ഉറവിടമറിയാത്ത രോഗബാധ സ്ഥിരീകരിച്ചതോടെ മേഖല ഗുരുതര അവസ്ഥയിലേക്കാണ് പോകുന്നതെന്നതിൻെറ സൂചനയായി. ഗ്യാസ് വിതരണ സ്ഥാപനത്തിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർക്കാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗം വന്നതെന്ന് വ്യക്തമായിട്ടില്ല. നഗരസഭയിലെ 41ാം വാർഡിലെ താമസക്കാരനാണ്. കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവർമാർക്ക് നടത്തിയ പരിശോധനയിലാണ് രോഗം വ്യക്തമായത്. ഗ്യാസ് ഏജൻസിയുടെ കണയങ്കോടുള്ള ഗോഡൗണും ഈസ്റ്റ് റോഡിലെ ഓഫിസും അടച്ചു. ശനിയാഴ്ചവരെ ഗ്യാസ് വിതരണം നിർത്തിവെച്ചു. മുഴുവൻ ജീവനക്കാരും ക്വാറൻറീനിലാണ്. കർശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് നഗരസഭ ചെയർമാൻ കെ. സത്യൻ മാധ്യമത്തോട് പറഞ്ഞു. വിവാഹം, മരണം എന്നിവക്ക് 20 പേരിൽ കൂടരുത്. ആരാധനാലയങ്ങളിലും അധികൃതരുടെ നിർദേശങ്ങൾ കണിശമായി പാലിക്കണം. ആളുകൾ കൂടിനിൽക്കരുത്, അനാവശ്യമായി ആരും പുറത്തിറങ്ങരുത്, സാമൂഹിക അകലം പാലിക്കണം, മുഖാവരണം ശരിയായി ധരിക്കണം. ഈ കാര്യങ്ങൾ എല്ലാവരും പാലിക്കണമെന്ന് ചെയർമാൻ അഭ്യർഥിച്ചു. ലോക്ഡൗൺ കാലത്തുണ്ടായ ശ്രദ്ധ പിന്നീട് ഉണ്ടാവാത്തതാണ് സ്ഥിതി രൂക്ഷമാക്കിയത്. സാമൂഹിക അകലം പാലിക്കുന്നതിലും മാസ്ക് ശരിയായി ധരിക്കുന്നതിലുമൊക്കെ തികഞ്ഞ അലസത പലരിൽ നിന്നുമുണ്ടായി. ഈ ഗുരുതര സാഹചര്യത്തിലും ആളുകൾ പ്രദേശത്തെ ചില കടകളിൽ കൂടിനിൽക്കുന്ന അവസ്ഥയുണ്ട്. ഹാർബറിലും മാർക്കറ്റുകളിലുമൊക്കെ അനിയന്ത്രിതമായി ജനക്കൂട്ടമെത്തിയിരുന്നു. സ്ഥിതി കൈവിടുമെന്ന ഘട്ടത്തിലാണ് ഹാർബർ അടച്ചത്. അേപ്പാഴേക്കും മൂന്നു പേർ രോഗബാധിതരായിക്കഴിഞ്ഞിരുന്നു. പച്ചക്കറി- മീൻ മാർക്കറ്റുകൾ, ഇറച്ചിക്കടകൾ തുടങ്ങിയവയിലും ഇതേ സ്ഥിതിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമം തുടർച്ചയായി വാർത്തയും നൽകിയിരുന്നു. നഗരഹൃദയം ഏതാണ്ട് പൂർണമായും ഇപ്പോൾ കെണ്ടയ്ൻമൻെറ് മേഖലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.