മേപ്പയൂർ കനത്ത ജാഗ്രതയിൽ; മൂന്നുപേരെ സ്രവ പരിശോധനക്ക് വിധേയരാക്കി

മേപ്പയൂർ: മേപ്പയൂരിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ശക്തിപ്പെടുത്തി. വില്യാപ്പള്ളിയിൽ കോവിഡ് പോസിറ്റിവായ രോഗിയുടെ പ്രാഥമിക കോണ്ടാക്ട് ലിസ്​റ്റിൽപ്പെട്ട മേപ്പയൂർ സ്വദേശികളായ മൂന്നുപേരെ പരിശോധനക്ക് വിധേയരാക്കി. വടകര ഗവ. ജനറൽ ആശുപത്രിയിലെത്തിച്ചാണ് സ്രവ പരിശോധന നടത്തിയത്. പുതിയ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോകോൾ കർശനമായി നടപ്പാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. കോവിഡ് നിബന്ധനകൾ പാലിക്കാതെ പ്രവർത്തിക്കുന്ന കടകൾക്കെതിരെ പൊലീസ് കേസെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ കടകളിൽ പരിശോധന നടത്തും. സോപ്പ്, സാനിറ്റൈസർ എന്നിവ നിർബന്ധമായും വെച്ചിരിക്കണം. സൂപ്പർമാർക്കറ്റുകളിൽ തെർമൽ സ്കാനറുകൾ ഉപയോഗിച്ച് പരിശോധന നടത്താതെ ആളുകളെ കടത്തിവിടാൻ പാടില്ല. വിവാഹം, മരണവീടുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കുമെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസിൽ റിപ്പോർട്ട് ചെയ്ത് കേസെടുക്കാൻ നിർദേശം നൽകുമെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു. ഇതിനിടെ ​െഡങ്കിപ്പനി പടർന്നുപിടിച്ച നാല് വാർഡുകളിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശ വർക്കർമാർ ആർ.ആർ.ടി വളൻറിയർമാർ എന്നിവർ വീടുകൾ സന്ദർശിച്ച് ബോധവത്​കരണം നടത്തി. ഞായറാഴ്ച പൊതു പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ആശ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ മറ്റു വാർഡുകളിലെ വീടുകൾ സന്ദർശിച്ച് ബോധവത്​കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. എല്ലാ വാർഡുകളിലും കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ കർശനമായി നിരീക്ഷിക്കുന്നതിനും റിപ്പോർട്ട്​ ചെയ്യുന്നതിനും ആർ.ആർ.ടി വളൻറിയർമാർക്ക് ചുമതല നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.