ഹയർ സെക്കൻഡറി സ്കൂളുകളിൽ വിദ്യാലയാധിഷ്ഠിത ലേണിങ്​ മാനേജ്മെൻറ്​ സിസ്​റ്റം

ഹയർ സെക്കൻഡറി സ്കൂളുകളിൽ വിദ്യാലയാധിഷ്ഠിത ലേണിങ്​ മാനേജ്മൻെറ്​ സിസ്​റ്റം കോഴിക്കോട്: ജില്ല വിദ്യാഭ്യാസ സമിതിയുടെയും ഡയറ്റ് സമഗ്ര ശിക്ഷയുടെയും ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി അധ്യാപകർക്ക് ലേണിങ്​ മാനേജ്മൻെറ്​ സിസ്​റ്റം ഒരുങ്ങുന്നു. ഇതിനുള്ള ട്രൈ ഔട്ട് പരിശീലനം ആരംഭിച്ചു. ചാലപ്പുറം ഗണപത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ത്രിദിന ഓൺലൈൻ ശിൽപശാല നടത്തിയത്. വിദ്യാലയത്തിലെ ഇരുപതോളം ഹയർ സെക്കൻഡറി അധ്യാപകർ, ഡയറ്റ് ഫാക്കൽറ്റി അംഗങ്ങൾ, വിവിധ ബി.ആർ.സികളിലെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കോഒാഡിനേറ്റർമാർ, ട്രെയിനർമാർ ഉൾപ്പെടെ 70 അധ്യാപകരാണ് ശിൽപശാലയിൽ പങ്കെടുത്തത്. ലേണിങ്​ മാനേജ്മൻെറ്​ സിസ്​റ്റം തയാറാക്കൽ, നടത്തിപ്പ്, പഠന മെറ്റീരിയലുകളുടെ നിർമാണവും വിനിമയവും എന്നിവക്ക് സഹായിക്കുന്ന വിവിധ തരം സോഫ്റ്റ്​വെയറുകൾ ഉപയോഗിക്കുന്നതിനുള്ള ഓൺലൈൻ പ്രായോഗിക പരിശീലനമാണ് സംഘടിപ്പിച്ചത്. എസ്.എസ്.കെ ജില്ല കോഒാഡിനേറ്റർ എ.കെ. അബ്​ദുൽ ഹക്കിം ടൈം ഔട്ട് പരിശീലനം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ കെ.വി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ സാംബശിവറാവു പരിശീലനത്തിൽ ഓൺലൈൻ സന്ദർശനം നടത്തി. ബി. മധു, പ്രിൻസിപ്പൽ മധു ആനന്ദ് എന്നിവർ സംസാരിച്ചു. ഡയറ്റ് സീനിയർ ലക്ചറർ യു.കെ. അബ്​ദുന്നാസർ, സിന്ധു, രജീഷ്, അനൂപ്, എം. പ്രബീഷ് എന്നിവർ ഓൺലൈൻ സെഷനുകൾ നയിച്ചു. പരിശീലനത്തി​ൻെറ തുടർച്ചയായി ജില്ലയിലെ 15 ബി.ആർ.സികളിൽ നിന്ന്​ പരിശീലനത്തിനായി അപേക്ഷിച്ച 1500 അധ്യാപകർക്ക് തുടർ പരിശീലനങ്ങൾ നടത്തും. ആദ്യഘട്ട പരിശീലനം മാവൂർ ബി.ആർ.സിയിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.